Friday, December 25, 2009
അരുന്ധതി പറയുന്നു....................
ഹലോ പോലീസ് സ്റ്റേഷന്‍,എന്‍റെ പേര് അരുന്ധതി എന്‍റെ ഭര്‍ത്താവ് ഏതാനും നിമിഷങ്ങള്‍ക്ക് മുന്പ് കൊല്ലപ്പെട്ടു ............
2009 ജനുവരി 15 6 :30 pm
ഞാന്‍ രഘുരാമന്‍ ,ഒരു പത്രപ്രവര്‍ത്തകനാണ് .ഞാനൊരു യാത്രക്കുള്ള ഒരുക്കത്തിലാണ്,എന്‍റെ ഒരു സുഹൃത്തിനെ കാലങ്ങള്‍ക്ക് ശേഷം കാണാന്‍ പോകുന്നു. അരുന്ധതി ഞങ്ങളുടെ എല്ലാം പ്രിയ സുഹൃത്ത് ,ഒരു പുല്‍ക്കൊടിയെ പോലും നോവിക്കാന്‍ ഇഷ്ടമില്ലാത്ത പെണ്‍ക്കുട്ടി.ഞങ്ങള്‍ നാലു പേര്‍ ഞാന്‍,ഹരി,ശിവന്‍ പിന്നെ അരുന്ധതി വല്ലാത്ത ഒരു കൂടുകെട്ടായിരുന്നു അത്.പരസ്പരം എല്ലാം തുറന്നു പറഞ്ഞു അത്രയധികം പരസ്പരം സ്നേഹിച്ചുകൊണ്ട് ഞങ്ങളുടെ കലാലയ ജീവിതം അവസാനിച്ചു.വീണ്ടുമൊരു വര്‍ഷം ഞങ്ങള്‍ സ്ഥിരമായി കണ്ടിരുന്നു . പിന്നെ ഞങ്ങള്‍ കാണുന്നത് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.
2006 ഏപ്രില്‍ 21 12 .00 pm
ഞാന്‍ ഓഫീസിലായിരുന്നു അപ്പോഴാണ് എനിക്ക് അരുന്ധതിയുടെ ഫോണ്‍ കാള്‍ വന്നത് ,അവള്‍ക്കു വളരെ അത്യാവശ്യമായി എന്നെ ഒന്ന് കാണണമെന്ന്.ഞാന്‍ അന്ന് കാണുമ്പോള്‍ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു അവള്‍,അവളും ഹരിയും തമ്മിലുള്ള വിവാഹം ഉടന്‍ നടത്തണം എന്ന വാശിയിലായിരുന്നു അവള്‍.എത്ര ചോദിച്ചിട്ടും അവള്‍ അതിന്റെ അവശ്യം എന്താണെന്നു പറഞ്ഞില്ല.ഞങ്ങളുടെ അറിവില്‍ അവര്‍ക്കിടയില്‍ പ്രണയത്തിന്‍റെ നിറഭേദങ്ങള്‍ ഉണ്ടായിരുന്നില്ല.ഞങ്ങള്‍ക്ക് ഹരിയില്‍ നിന്നും ഒരു മറുപടി ലഭിച്ചില്ല ,എന്നാല്‍ രണ്ടു പേരും വിവാഹത്തിന് തയ്യാറായിരുന്നു എന്നതാണ് സത്യം.അങ്ങനെ പിറ്റേന്ന് അവരുടെ വിവാഹം ഞാനും ശിവനും ചേര്‍ന്ന് നടത്തി.പിന്നീട് മൂന്ന് മാസം അവര്‍ ഇവിടെ തന്നെ സന്തോഷത്തോടെ കഴിഞ്ഞു.പിന്നീട് ഒരു ദിവസം ആരോടും ഒന്ന് പറയാതെ അവര്‍യാത്രയായി.
പിന്നീട് ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അരുന്ധതി വിളിച്ചിരുന്നു ഡല്‍ഹിയില്‍ നിന്ന് ,അവളും ഹരിയും അവിടെ താമസമാക്കി എന്ന് പറഞ്ഞ്.അന്ന് അവള്‍ വല്ലാത്ത സന്തോഷത്തിലായിരുന്നു,ജീവിതത്തില്‍ അവള്‍ ആഗ്രഹിച്ചിരുന്നതെല്ലാം അവള്‍ക്കു ലഭിക്കുന്നു എന്നാണ് അന്നെന്നോട് പറഞ്ഞത് ,ഒന്നൊഴിച്ച് ഒരു കുഞ്ഞിക്കാലു കാണാന്‍ ഉള്ള ഭാഗ്യം.എനിക്കും സന്തോഷം തോന്നി കാലങ്ങള്‍ക്ക് ശേഷം അവള്‍ വിളിച്ചിരിക്കുന്നു ,അന്ന് അവള്‍ പറഞ്ഞില്ല എന്തിനായിരുന്നു ആ പെട്ടെന്നുള്ള നാടുവിടല്‍ എന്ന്.വീണ്ടും കാണാം എന്ന് പറഞ്ഞ് അവള്‍ ഫോണ്‍ കട്ട് ചെയ്തു.പിന്നീട് ഞാനും അവരെ കുറിച്ച ഒന്നും അന്വേഷിക്കാന്‍ പോയില്ല ,വെറുതെ ഒരു വാശി..അവള്‍ക്കു വേണമെങ്കില്‍ എന്നെ വിളിച്ചോട്ടെ എന്ന് കരുതി.പക്ഷെ ഒരിക്കലും അതുണ്ടായില്ല. പിന്നീടിടക്കെപ്പോഴോ ആരോ പറഞ്ഞറിഞ്ഞു അവര്‍ തമ്മില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായി എന്നും വേര്‍പിരിഞ്ഞു എന്നും അവരിപ്പോള്‍ നാട്ടില്‍ തന്നെയുണ്ടെന്നും ,പക്ഷെ ഒന്നും അന്വേഷിക്കാന്‍തോന്നിയില്ല.പിന്നെ അവരെ കുറിച്ച് ഞാനറിയുന്നത് ശിവനില്‍ നിന്നാണ് .
2008 ഡിസംബര്‍ 25 02 :30 pm
ഹലോ രഘു ഇത് ഞാനാണ് ശിവന്‍,നമ്മുടെ ഹരി കൊല്ലപ്പെട്ടു ,അരുന്ധതിയെ അറസ്റ്റ് ചെയ്തു,ശരിക്കും വല്ലാത്ത ഒരു ഷോക്കായിരുന്നു ആ വാര്‍ത്ത ,എന്തെങ്കിലും ചെറിയ പ്രശ്നങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടാവും എന്നെ ഞാന്‍ കരുതിയിരുന്നുള്ളൂ,എന്നാല്‍ ഇപ്പോള്‍.....എല്ലാം അവള്‍ ചെയ്തു എന്നല്ലാതെ പോലിസിനോടും മറ്റൊന്നും അവള്‍ പറഞ്ഞില്ല,ഒരു തരാം ഉന്മാദാവസ്ഥയില്‍ ആയിരുന്നു അവള്‍ എന്നാണ് ശിവന്‍ പറഞ്ഞത്.
2009 ജനുവരി 15 5 :30 pm
ഹലോ രഘുരമാനല്ലേ ഇത് സെന്‍ട്രല്‍ ജയിലില്‍ നിന്നാണ്,എന്‍റെ പേര് മാലതി ,ഇവിടെ അരുന്ധതി എന്ന സ്ത്രീക്ക് നിങ്ങളെ കണ്ടാല്‍ കൊള്ളാം എന്നു പറയുന്നു,ബുദ്ധിമുട്ടാവില്ലെങ്കില്‍ .........
അതെ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ നാളെ അരുന്ധതിയെ കാണും പക്ഷെ ആ പഴയ അരുന്ധതിയെ അല്ല ,എനിക്ക് പരിചയമില്ലാത്ത എന്‍റെ ഹരിയെ ഇല്ലാതാക്കിയ എന്‍റെ കൂട്ടുകാരി.എന്നോടെന്തൊക്കെയോ പറയാനുണ്ട് അരുന്ധതിക്ക് ,കേള്‍ക്കാന്‍ ഞാന്‍ തയ്യാറുമാണ്.ഒരു പക്ഷെ അവരെ കുറിച്ച് എനിക്കുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയേക്കും നാളെ.
2009 ജനുവരി 16 10 :30 am
ഞാന്‍ രഘുരാമന്‍ കൊച്ചിയില്‍ നിന്ന് വരുന്നു, എനിക്ക് അരുന്ധതിയെ ഒന്ന് കണ്ടാല്‍ കൊള്ളാമായിരുന്നു.
രഘു ഇരിക്കു ഞാനാണ് നിങ്ങളെ ഇന്നലെ വിളിച്ചത് ,മാലതി . മറ്റാരുടെ കാര്യത്തിലും തോന്നിയിട്ടില്ലാത്ത ഒരു പ്രത്യേക താത്പര്യം എനിക്ക് അരുന്ധതിയോടു തോന്നിയിട്ടുണ്ട്,മറ്റൊന്നും കൊണ്ടല്ല അവരെ കുറിച്ച ഒരു വിധം എല്ലാം എന്നോട് ഒരു ചേച്ചിയോടെന്ന പോലെ തുറന്നു പറഞ്ഞിട്ടുണ്ട്,ഇനി പറയാനുള്ള കാര്യങ്ങള്‍ അവള്‍ നിങ്ങളോട് മാത്രമേ പറയു എന്നാണ് എന്നോട് പറഞ്ഞത് .അതാണ് ഞാന്‍ നിങ്ങളെ വിളിപ്പിച്ചത് ,എല്ലാം തുറന്നു പറയാന്‍ കഴിഞ്ഞാല്‍ ഒരു പക്ഷെ അരുന്ധതിയെ നമുക്ക് കുറച്ചു കൂടി നല്ല മാനസികാവസ്ഥയില്‍ കാണാന്‍ പറ്റിയേക്കും.എന്നാ പിന്നെ അരുന്ധതിയെ വിളിപ്പിക്കാം.
ആ നടന്നു വരുന്നത് അരുന്ധതിയാണെന്നു വിശ്വസിക്കാന്‍ എന്തോ വല്ലാത്ത ബുദ്ധിമുട്ട് തോന്നുന്നു,വിളര്‍ത്തു ശോഷിച്ച ഒരു രൂപം,എന്തോ ഒരു വല്ലായ്മ തോന്നുന്നു വരേണ്ടിയിരുന്നില്ല .അടുത്തെത്തിയതും പഴയെ പോലെ വളരെ നിഷ്കളങ്കമായ ഒരു ചിരി സമ്മാനിച്ചു അവള്‍.വളരെ സ്വാഭാവികമായി തന്നെ അവള്‍ എന്നോട് പെരുമാറി ,എന്നെ കുറിച്ച് ,ശിവനെ കുറിച്ച് എല്ലാം അവള്‍ വിശദമായി തന്നെ ചോദിച്ചു .എല്ലാത്തിനുമൊടുവില്‍ എന്നോടൊരു ചോദ്യം ; നിനക്കെന്നെ കുറിച്ച് ഒന്നും അറിയണ്ടേ എന്ന്. അതെ അവള്‍ തയ്യാറായിരിക്കുന്നു എല്ലാം ആരോടെങ്കിലും ഒക്കെ ഒന്ന് തുറന്നു പറയാന്‍,കേള്‍ക്കാന്‍ ഞാനും.....
അവള്‍ പറഞ്ഞ് തുടങ്ങിയത് അവളുടെ അനാഥ ബാല്യത്തിനെ കുറിച്ചായിരുന്നു,അനേകം കുട്ടികള്‍ക്കിടയില്‍ അരപട്ടിണിയും മുഴുപട്ടിണിയും കഴിച്ചു കൂട്ടിയ 5 വര്‍ഷങ്ങള്‍. പിന്നെ കുട്ടിയെ കണ്ടിഷ്ടപ്പെട്ടു ഒപ്പം കൂട്ടിയ ഒരു അച്ഛനെയും അമ്മയെയും കുറിച്ചുള്ള ഓര്‍മ്മകള്‍.അതെല്ലാം മുന്‍പും അവള്‍ പറഞ്ഞിരുന്നു എന്നാണ് എന്‍റെ ഓര്‍മ്മ. പിന്നീട് അവള്‍ പറഞ്ഞത് ഞങ്ങളുടെ സൌഹൃദത്തെ കുറിച്ചാണ്.എന്നും പിരിയാതെ കൊണ്ട് നടക്കണം എന്ന് വിചാരിച്ചിരുന്ന ആ നല്ല ബന്ധത്തെ കുറിച്ച്.പിന്നെ എന്‍റെ സ്നേഹം നിരസിച്ചതിനെ കുറിച്ച്(അന്നവള്‍ എന്നോട് പറഞ്ഞത് ഞാന്‍ നല്ല പോലെ ഓര്‍ക്കുന്നുണ്ട് ,സുഹൃത്ബന്ധതിനു ഒരിക്കലും പ്രേമത്തിന്‍റെ നിറം നല്‍കുന്നത് അവള്‍ക്കിഷ്ടമില്ലെന്നു ,പക്ഷെ ആ അവള്‍ തന്നെ എന്നെ കൊണ്ട് അവളും ഹരിയുമായുള്ള വിവാഹം നടത്തിച്ചു എന്നതും സത്യം,എനിക്കിന്നും മനസ്സിലാകാത്ത സത്യം...) .
പിന്നീട് അവള്‍ പറഞ്ഞത് ഹരിയെ കുറിച്ചായിരുന്നു ,ഞങ്ങള്‍ക്കറിയാത്ത ഞങ്ങള്‍ കണ്ടിട്ടില്ലാത്ത ഞങ്ങളുടെ ഹരിയെ കുറിച്ച്. ഞങ്ങളുടെ ഇടയില്‍ നിന്ന് ആദ്യം അപ്രത്യക്ഷനായ സുഹൃത്ത് അല്ല ആദ്യമായി ജോലി ലഭിച്ചവന്‍ എന്ന് മാറ്റി പറയാം.അതിനു ശേഷം ഞങ്ങള്‍ ഹരിയെ കാണുന്നത് അവരുടെ വിവാഹത്തിന് വന്നപ്പോഴാണ്.ഹരി പോയി അധികം കഴിയുന്നതിനു മുന്പ് ജോലി ലഭിച്ച് അരുന്ധതിയും പോയി.അതിനു ശേഷമുള്ള കഥയാണ് എനിക്ക് അവള്‍ പറഞ്ഞ്തന്നത്.
ഹരിയെ അതിനു ശേഷം അരുന്ധതി കാണുന്നത് ട്രെയിനില്‍ വെച്ചായിരുന്നു,അന്ന് ഹരി വല്ലാത്ത ഒരു തിരക്കിലായിരുന്നു എന്ന് തന്നെ പറയാം ,തിരക്കിനിടയില്‍ അവള്‍ ഹരിയുടെ വിലാസം വാങ്ങിയിരുന്നു.പിന്നീട് ഒരു അവധി ദിനം ഹരിയുടെ വീട്ടില്‍ എത്തിയ അരുന്ധതി കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഹരിയെ ആയിരുന്നു.അതെ കവിതകള്‍ രസിച്ചു നടന്നിരുന്ന ഹരി രക്തം കൊണ്ട് കവിതകള്‍ എഴുതി തുടങ്ങിയിരുന്നു എന്ന് പതുക്കെ പതുക്കെ അരുന്ധതി മനസ്സിലാക്കുകായിരുന്നു.പിന്നീടുള്ള ഏതോ ഒരു വേളയില്‍ ജോലി കിട്ടാതെ അലഞ്ഞു നടന്ന് എത്തിപ്പെട്ട ആ ജീവിതത്തെ കുറിച്ച് ഹരി ഏറെ പറഞ്ഞിരുന്നു അരുന്ധതിയോട്.അങ്ങനെ അവനെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി മാത്രം പഴയ ചിന്തകള്‍ മാറ്റി വെച്ച് ഹരിയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു അരുന്ധതി.ആദ്യമൊക്കെ എതിര്‍ത്തെങ്കിലും പിന്നീട് ഹരിയും സമ്മതം മൂളി.അങ്ങനെയാണ് ഞങ്ങള്‍ക്ക് അവരുടെ വിവാഹം നടത്തേണ്ടി വന്നത്.അങ്ങനെ ഒരു പുതിയ ജീവിതം തുടങ്ങിയ അവര്‍ക്കിടയിലേക്ക് അധികം താമസിയാതെ വീണ്ടും അവരെത്തി.ഹരിയെ വീണ്ടും നഷ്ടപ്പെടാതിരിക്കാന്‍ ഒരൊളിച്ചോട്ടം ഡല്‍ഹിയിലേക്കു.അവിടെ സന്തോഷത്തിന്റെ ഒന്നര വര്‍ഷങ്ങള്‍.പിന്നീടാണ് അവള്‍ക്കു മനസ്സിലായത് ഹരി തന്നെ ചതിക്കുകയായിരുന്നു എന്ന്,എല്ലാം വളരെ പ്ലാന്‍ ചെയ്തു അവന്‍ നടത്തിയനാടകങ്ങള്‍ മാത്രമായിരുന്നു എന്ന്.സമൂഹത്തിനു മുന്‍പില്‍ അവന് ഒരു കുടുംബ നാഥന്റെ
ഇമേജ് ആവശ്യമായിരുന്നു ,അതിനു വേണ്ടി മാത്രം അവന്‍ നടത്തിയ നാടകങ്ങള്‍.എല്ലാം മനസ്സിലാക്കിയപ്പോള്‍ ഒരു വിവാഹമോചനം അതില്‍ മുഴുമിച്ചതായിരുന്നു ആ അധ്യായം.എല്ലാം മറന്നു തുടങ്ങിയതായിരുന്നു ഞാന്‍,മെല്ലെ എന്‍റെ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നു.അപ്പോഴാണ് അവന്‍ വീണ്ടും എന്നിലേക്ക്‌എത്തിയത്.
2008 ഡിസംബര്‍ 23 11 :30 pm
വാതില്‍ക്കല്‍ ആരോ മുട്ടുന്നത് കേട്ട് ചെന്നപ്പോള്‍ ഞാന്‍ കണ്ടത് ഹരിയെ ആയിരുന്നു,ഒരു നിമിഷം ഞാനൊന്നാലോചിച്ചു ആരെയാണ് ഞാന്‍ അകത്തേക്ക് വിളിക്കേണ്ടത് എന്‍റെ ഭര്‍ത്താവിനെയാണോ അതോ ആ പഴയ സുഹൃതിനെയാണോ എന്ന് .അകത്തു കയറിയ ഹരിയെ കണ്ടപ്പോള്‍ മനസ്സൊന്നു പിടഞ്ഞു പോയി പാതി ഇല്ലാതായിരിക്കുന്നു ,അവന്‍ എന്നോട് കരഞ്ഞു പറഞ്ഞ് കഴിഞ്ഞതെല്ലാം മറക്കണം നമുക്കൊരു പുതിയ ജീവിതം തുടങ്ങണം എന്നൊക്കെ,ശരിക്കും ഞാന്‍ വല്ലാതെ സന്തോഷിച്ചു എന്‍റെ ജീവിതം എനിക്ക് തിരിച്ചു കിട്ടുകയാണെന്ന്. അങ്ങനെ ഞാന്‍ വീണ്ടും അവനെ എന്‍റെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.ആ രാത്രി ഒരിക്കലും മറക്കാന്‍ സാധിക്കാത്ത വിധം ഞങ്ങള്‍ ആഘോഷിച്ചു.
2008 ഡിസംബര്‍ 24 05 :30 am
എന്തോ പതിവില്ലാതെ രാവിലെ എണീറ്റ് ഞാന്‍ അമ്പലത്തില്‍ പോയി വന്നു ,അവനിഷ്ടപ്പെട്ട ഭക്ഷണം ഒരുക്കി കൊടുത്തു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാനാണെന്ന്.അവന്‍ എനിക്കിഷ്ടമുള്ളിടതെല്ലാം എന്‍റെ കൂടെ വന്ന ആദ്യ ദിവസം അതായിരുന്നു അന്ന്.തിരിച്ചെത്തിയപ്പോഴേക്കും മണി ഒന്‍പതു കഴിഞ്ഞിരുന്നു.പിന്നീട് കുളി കഴിഞ്ഞു പുറത്തിറങ്ങിയ ഞാന്‍ കേട്ടത് അവന്‍ ആര്‍ക്കോ ഫോണ്‍ ചെയ്യുന്നതായിരുന്നു,അവന്‍ വന്ന കാര്യം നാളെ തന്നെ കഴിച്ച് അവന്‍ തിരിച്ചെത്തുമെന്ന്,ഒന്ന് കൂടി കാതോര്‍ത്തപ്പോള്‍ വ്യക്തമായി കേള്‍ക്കാന്‍ പറ്റി നാളെ ക്രിസ്ത്മസ് ആഘോഷങ്ങള്‍ക്കിടയില്‍ ഏതാനും നിരപരാധികളെ കൂട്ടത്തോടെ കൊന്നൊടുക്കി അവന്‍ തിരിച്ചു പോകും എന്ന്. സത്യത്തില്‍ ആ സമയത്ത് എന്താണ് എനിക്ക് തോന്നിയത് എനിക്കിപ്പോഴുമറിയില്ല.ഒന്നും നടക്കാത്ത പോലെ ഞാന്‍ അവനോടു പെരുമാറി എന്നാണ് എനിക്ക് തോന്നുനത്,അവന്‍ വേണ്ട ഭക്ഷണം ഉണ്ടാക്കി കഴിപ്പിച്ചു ഒരമ്മ മകനോടെന്ന പോലെ ഞാന്‍ അവനോടു പെരുമാറി.എല്ലാം കഴിഞ്ഞു കിടന്നപ്പോള്‍ ഞാന്‍ അവനോടു ചോദിച്ചു നീ എന്നെ എപ്പോഴെങ്കിലും സ്നേഹിച്ചിട്ടുണ്ടോ എന്ന്?
ഒരു പൊട്ടിച്ചിരിയോടെ എന്നെ കൂടുതല്‍ അവനിലെക്കടുപ്പിച്ച് ഇന്ന് വരെ അവനില്‍ നിന്നും എനിക്ക് ലഭിചിട്ടല്ലാത്ത സ്നേഹം നല്‍കി അവന്‍.ഒടുവില്‍ ഞാന്‍ അവനോടു ഞാന്‍ കേട്ട കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു,ഇതാണ് അവന്‍ ചെയാന്‍ പോകുന്ന അവസാന തെറ്റെന്ന് അതും എന്നോടൊത്തു ജീവിക്കാന്‍ വേണ്ടി മാത്രം.എനിക്ക് വേണ്ടി ഒരാളെ തെറ്റുകാരനക്കാന്‍ എനിക്ക് തോന്നിയില്ല ,കിടക്കയില്‍ നിന്നെനീട്ട ഞാന്‍ അവന്‍റെ ബാഗില്‍ നിന്നും മാറ്റിവെച്ചിരുന്ന തോക്ക് കൊണ്ട് അവനോടുള്ള എന്‍റെ ആദ്യത്തെ ശരി ചെയ്തു.ഓര്‍മ്മയില്ല എത്ര തവണ നിറയൊഴിച്ചു എന്ന്. ഒരു വല്ലാത്ത ഉന്മാദം പിടികൂടിയ അവസ്ഥയായിരുന്നു അത്.
പക്ഷെ പോലീസിനോട് എല്ലാ സത്യവും പറഞ്ഞു അവനെ ഒരു തെറ്റുകരനക്കാന്‍ എനിക്കാവില്ലായിരുന്നു,കാരണം ഞാന്‍ അവനെ വല്ലാതെ സ്നേഹിച്ചിരുന്നു.ഇപ്പോള്‍ ഞാനിതെല്ലാം നിന്നോട് പറയുന്നത് നിന്നെയും ഞാന്‍ സ്നേഹിച്ചിരുന്നു എന്നത് കൊണ്ട് മാത്രമണ്.ഞാനീ പറഞ്ഞതത്രയും എന്നും നിന്റെ മനസ്സില്‍ തന്നെ നീ സൂക്ഷിക്കണം ഒരിക്കലും നമ്മള്‍ രണ്ടുപേരല്ലാതെ മറ്റാരും ഈ രഹസ്യങ്ങള്‍ അറിയില്ല എന്ന് നീ എനിക്ക് വാക്ക് തരണം. ഒടുവില്‍ ആ വാക്ക് ഞാനവള്‍ക്ക് നല്‍കേണ്ടി വന്നു.അവള്‍; തിരിച്ചു സന്തോഷത്തോടെ നടന്ന് പോകുന്നത് നോക്കി ഞാന്‍ നിന്നു.
ഇപ്പോള്‍ തിരിച്ചു നാട്ടിലേക്കു മടങ്ങുമ്പോള്‍ ഒരു സമാധാനം ഉണ്ട് എന്നെ അലട്ടി കൊണ്ടിരുന്ന ഒരുപാടു ചോദ്യങ്ങള്‍ക്കുത്തരം കിട്ടിയിരിക്കുന്നു,പക്ഷെ ഒരു ചെങ്കനല്‍ ഞാന്‍ എന്‍റെ മനസ്സില്‍ കൊണ്ട് നടക്കണം രണ്ടു സുഹൃത്തുക്കള്‍ക്ക് വേണ്ടി.എത്ര നാള്‍ എനിക്കതിനു സാധിക്കും എന്നറിയില്ല..............................
Thursday, December 10, 2009
ഉത്തരത്തിനായി...........
അവള്‍ അനാമിക,ഞങ്ങളുടെ സ്വന്തം ആമി ,എന്തിനെയും സധൈര്യം നേരിടണമെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കി തന്നവള്‍.
ഞങ്ങള്‍ ആദ്യം അവളെ കണ്ടത് എവിടെയായിരുന്നു എന്ന് ചോദിച്ചാല്‍ ഞങ്ങള്‍ക്കുത്തരമില്ല ,എന്നോ എവിടെ വെച്ചോ കണ്ട ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു.പിന്നീടെപ്പോഴോ അവളെ ഞാന്‍ സ്നേഹിച്ചു തുടങ്ങി , അന്ന് മുതല്‍ ഞങ്ങള്‍ക്കിടയില്‍ ഒരു വല്ലാത്ത അകല്‍ച്ചയും ഉണ്ടായിതുടങ്ങുകയായിരുന്നു കാരണം സുഹൃത്ബന്ധമല്ലാത്ത സ്നേഹബന്ധങ്ങളെ ആമി ഭയന്നിരുന്നു.ഈ ഭയം മാത്രമാണോ അവളെ ഞങ്ങളില്‍ നിന്നും അകറ്റിയത് അറിയില്ല ..........
ഞങ്ങള്‍ ആമിയില്‍ നിന്നും ഒരുത്തരം പ്രതീക്ഷിക്കുന്നു....................
Wednesday, September 30, 2009
കാര്‍മേഘം
ഇന്ന് ആഗസ്റ്റ് ഇരുപത്തിനാല് ഒടുവില്‍ ഞാന്‍ അവന്റെ പുതിയ സുഹൃത്തിനെ കണ്ടെത്തി.ഇവിടെ ഒരു ഫ്ലാറ്റില്‍ അവന്റെ എല്ലാ സാധനങ്ങളും ഉണ്ടായിരുന്നു .അതില്‍ നിന്നും ഒരു ആല്‍ബവും അവന്റെ ഡയറിയും ഞാന്‍ എന്റെ മുറിയിലേക്ക് എടുത്തു. ആ ആല്‍ബം മറ്റൊന്നുമായിരുന്നില്ല ഞങ്ങളുടെ സൗഹൃദത്തിന്റെ കുറെ നല്ല മുഖങ്ങള്‍ മാത്രമായിരുന്നു.അങ്ങനെയെല്ലാം ഞാന്‍ അവനെ ചതിച്ചിട്ടും അവന്റെ മനസ്സില്‍ എന്നോടുള്ള സ്നേഹത്തിനു ഒരി കുറവും പറ്റിയിരുന്നില്ല എന്ന് ഞാന്‍ മനസ്സിലാക്കുകയായിരുന്നു.
അവന്‍ എഴുതിയ ഓരോ വാക്കുകളും വന്നു കൊണ്ടത് എന്റെ ഹൃദയത്തിലെക്കാണ്, അങ്ങനെയൊന്നില്ലെങ്കില്‍ പോലും.വീണ്ടും ഒരുപാടു നാള്‍ ജോലിയന്വേഷിച്ച് നടന്നു അവന്‍ എത്തിച്ചേര്‍ന്നത് ഇവരുടെ കൂട്ടത്തിലേക്കായിരുന്നു,ഇവര്‍ മറ്റാരുമല്ല ഇന്നിന്റെ അധികമാരും കണ്ടിട്ടില്ലാത്ത മറ്റൊരു സമൂഹം.ഇവിടെ ഞാന്‍ കണ്ടെത്തുകയായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ അല്ല ഇതൊരു രാജ്യത്തിന്റെയും മാറുന്ന മുഖം. ബീജവും ശരീരവും വിറ്റു ജീവിക്കുന്ന പുരുഷന്മാര്‍, ഇവിടെ അവര്‍ക്ക് ലഭ്യമാകുന്ന സമ്പത്തു മറ്റേതൊരു തൊഴിലില്‍ നിന്ന് കിട്ടുന്നതിലും അതികമാണ് .മനസ്സില്‍ തോന്നുന്ന വിഷമം മാറ്റാന്‍ ലഹരിയില്‍ അഭയം തേടുന്ന ഇവര്‍ക്ക് ഇന്നോ നാളെയോ ഒന്നുമില്ല ,ജീവിക്കുന്ന നിമിഷങ്ങള്‍ മാത്രമാണ് പ്രധാനം.വിഷ്ണു ഇങ്ങനെയോക്കെയവാന്‍ ഞാന്‍ കൂടി കാരണക്കാരന്‍ ആണെന്നോര്‍ക്കുമ്പോള്‍ എന്തോ ആദ്യമായി ഞാനും ചിന്തിച്ചു തുടങ്ങുകയാണ് ജീവിതസത്യങ്ങളെ കുറിച്ച്,അതിനെക്കുറിച്ചുമാത്രം.മനസ്സ് മുഴുവന്‍ നിറഞ്ഞിരുന്നു കാര്‍മേഘം മഴ പെയ്തൊഴിയുകയായിരുന്നു ,അവിടെ വച്ച് ഞാന്‍ എന്റെ പാപങ്ങള്‍ മുഴുവന്‍ കളഞ്ഞു ,വീണ്ടും സാധാരണ ജനങ്ങള്‍ക്കിടയിലേക്കു ............
Sunday, August 23, 2009
പിരിയേണ്ടവര്‍ പിരിഞ്ഞേ തീരു...
ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ആ ഡയറി ഞങ്ങള്‍ക്ക് കിട്ടിയത്,അതില്‍ അവന്റെ എല്ലാ കാര്യങ്ങളും അവന്‍ തുറന്നെഴുതിയിരുന്നു.ശരിക്കും ഞങ്ങള്‍ക്കതൊരു വല്ലാത്ത ഷോക്കായിരുന്നു. പക്ഷെ എനിക്കുറപ്പുണ്ട് ഇനിയൊരിക്കലും ഞങ്ങള്‍ക്ക് പഴയ സൗഹൃദം നിലനിര്‍ത്താന്‍ സാധിക്കില്ല കാരണം കാലം ഒരുപാടു മാറി ജീവിത സാഹചര്യങ്ങളും,ഏറിയാല്‍ ഒരാഴ്ച അല്ലെങ്കില്‍ ഒരു മാസം .......ഒരിക്കലും മാറില്ല എന്ന് കരുതീയിരുന്ന ചിന്താഗതികള്‍ പലതും ഇന്നില്ല ,എല്ലാം കാലത്തിനൊപ്പം അഴിഞ്ഞില്ലതാവുകയയിരുന്നു. ഒരു പക്ഷെ ഞങ്ങള്‍ പിരിഞ്ഞില്ലായിരുന്നെങ്കില് എന്ന് തോന്നി,പക്ഷെ ഇപ്പോള്‍ ഇവിടെ ഒത്തുകൂടാന്‍ തിരക്കുകള്‍ ഒഴിവാക്കി വരുമ്പോള്‍ അവന്‍ മനസ്സില്‍ ചിന്തിച്ചു പോയി എന്തിനാണ് ഇത്രയധികം കഷ്ടപ്പെടുന്നതെന്ന്.. എന്നറിഞ്ഞപ്പോള്‍ ശരിക്കും ഈ ഒത്തുചേരല്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നി ഞങ്ങള്‍ മൂന്ന് പേര്‍ക്കും.
നാളെ ഞങ്ങള്‍ വീണ്ടും പിരിയുകയാണ് ഇനിയൊരിക്കലും കാണാതിരിക്കാന്‍ വേണ്ടി, എവിടേക്കാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അറിയാതെയുള്ള യാത്ര ,സങ്കടമില്ല പിരിയേണ്ടവര്‍ പിരിഞ്ഞേ തീരു...
Sunday, July 12, 2009
സ്വര്‍ണ്ണചിറകുള്ള മാലാഖ.....................
ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത് അമ്മയുടെ നാട്ടിലെ അപ്പൂപ്പന്കുന്നിലാണ് ,ഇവിടെ ഞാന്‍ ആദ്യമായാണ് വരുന്നത് ,പക്ഷെ പല ഭാഗങ്ങളും എനിക്ക് വളരെ പരിചിതമാണ്.അതെ ഞാന്‍ എന്റെ സ്വപ്ന സങ്കേതത്തിലെത്തിയിരിക്കുന്നു. ഇനി ഇവിടെ എനിക്ക് കണ്ടെത്തണം ഞാന്‍ തേടുന്ന സത്യമെന്താണെന്ന്
സമയം ഒരുപാടു വൈകിയിരിക്കുന്നു ,ഇന്നിനി വിശ്രമിച്ചു നാളെ കാലത്ത് തുടങ്ങാം എല്ലാം.
നേരം പുലരുന്നതെയുള്ളു വേണമെങ്കില്‍ ഒരല്പം കൂടി മയങ്ങാം എന്ന് കരുതി ഒന്ന് തിരിഞ്ഞു കിടന്നപ്പോളാണ് ഞാനത് കണ്ടത് ജാലകത്തിനപ്പുറം ആരോ എന്നെ നോക്കി നില്‍ക്കുന്നതായി.വളരെ പ്രതീക്ഷയോടെ ഞാന്‍ വൃശ്ചികമഞ്ഞിലേക്കിറങ്ങുകയായിരുന്നു.അവിടെ അവള്‍ എന്നെത്തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു ,എന്റെ സ്വപ്നങ്ങളുടെ ദേവത .അവര്‍ പറഞ്ഞു തുടങ്ങിയത് എന്റെ ജീവിതമാണ് അതിലൂടെ ഞാന്‍ കണ്ട സ്വപ്നവും .........
എല്ലാത്തിനുമൊടുവില്‍ അവള്‍ തന്റെ സ്വര്‍ണ്ണചിറകുകള് വീശി പറന്നകന്നപ്പോള്‍ മാത്രമായിരുന്നു ഞാനിന്നിലേക്ക് തിരിച്ചുവന്നത് .ഇപ്പോള്‍ എനിക്കറിയാം ഞാന്‍ കണ്ട രൂപം എന്റെ തന്നെ പ്രതിരൂപമായിരുന്നു എന്ന് ,അതിനെന്ന്നോട് പറയാനുള്ളത് മറ്റൊന്നുമായിരുന്നില്ല ,ഞാനെന്ന സത്യം മാത്രമായിരുന്നു ,ഇപ്പോള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയപ്പോള്‍ ഞാനെന്ന തെറ്റ് തിരുത്താന്‍ തയ്യാറാവുകയാണ് ഞാന്‍.ആ സ്വര്‍ണ്ണചിറകുകള് ഉള്ള മാലാഖ ഇനിയും ഒരു പാടുപേരുടെ സ്വപ്നങ്ങളില്‍ വന്നെത്താനുണ്ട്.........ലോകം മുഴുവനും സമാധാനത്തിന്റെ സംഗീതമെത്തിക്കന്‍് അവരിനിയും യാത്ര ചെയ്യും .......................
അങ്ങനെ രാജാവ് വീണ്ടും നഗ്നനായി....................
എല്ലാം കാണുന്ന ജനങ്ങളെ നോക്കി നമുക്കു പറയാം രാജാവ് വീണ്ടും നഗ്നനായെന്നു........................
Saturday, June 27, 2009
ആ കിളിവാതില്‍ തുറന്നു അയാള്‍ വരുമെന്നോര്‍ത്തു അവള്‍ നിന്നിരിക്കാം .............
അവളുടെ ഓരോ ദിനവും തുടങ്ങുന്നത് ആ കാലൊച്ചക്ക് കാതോര്‍ത്തു കൊണ്ടായിരുന്നു.കേള്‍ക്കുനവര്‍ക്കെല്ലാം തോന്നും ഇതൊരു തരം ഭ്രാന്താണെന്ന് തോന്നും ,പക്ഷെ ഇത് മാത്രമാണ് അവളെ ജീവിതത്തില്‍ നിലനിര്‍ത്തുന്നത്.ഏകാന്തമായ ജീവിതം അതിനു അവള്‍ കണ്ടെത്തിയ വിദ്യ മാത്രമാണ് ഈ ഭ്രാന്ത്.ഞങ്ങളും കരുതിയത് അത് തന്നെയായിരുന്നു ,എന്നാല്‍ എല്ലാവരുടെയും കണക്കുകളെയും തെറ്റിച്ചു അയാള്‍ അവളുടെ അടുത്തെത്തിയപ്പോള്‍ അവളെക്കാള്‍ സന്തോഷിച്ചത് ഞങ്ങള്‍ ആയിരുന്നു . മുന്നിലുള്ള അവളുടെ ഏകാന്തത അവസാനിക്കും എന്നുതനെ ഞങ്ങള്‍ കരുതി.എന്നാല്‍ വീണ്ടും കണക്കുകള്‍ തെറ്റി.അയാള്‍ തിരിച്ചു പോയി,എവിടെ നിന്നോ വന്നു എങ്ങോട്ടോ പോയി ,വീണ്ടും മീര തനിച്ചായി.ഇന്നലെയും ആ കിളിവാതില്‍ തുറന്നു അയാള്‍ വരുമെന്നോര്‍ത്തു അവള്‍ നിന്നിരിക്കാം .............
ഇന്നലെ പത്രത്തില്‍ നിന്നാണ് ഞാനറിഞ്ഞത് അയാള്‍ ഇനി ഒരിക്കലും മീരയുടെ അടുത്ത് വരില്ല എന്ന്.
ഇന്നും ആ കിളിവാതില്‍ തുറക്കുന്നതും കാത്ത് മീര നില്‍ക്കുന്നുണ്ടാവും.................
ഇപ്പോള്‍ മറ്റൊന്ന് കൂടി എനിക്കറിയാം മീര എന്നെന്നേക്കുമായി സ്വപ്നലോകത്തിലേക്ക് പോവുകയാണെന്ന്. അവസാനമായി ഒരിക്കല്‍ കൂടി ഞാനവളെ ഈ ലോകത്ത് ഒന്ന് കണ്ടോട്ടെ.എല്ലാ തിരക്കുകള്‍ക്കും ഞാന്‍ തത്കാലം ഒഴിവു നല്‍കി ഞാന്‍ പോവുകയാണ് മീരയുടെ അടുത്തേക്ക്.അവിടെ മീര കാത്തു നില്‍ക്കുന്ന ആ ഒരാളായി മാറാന്‍ , അല്‍പ നേരമെങ്കിലും അവളുടെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്കാന്‍.................
സമയം ഒരുപാടു വൈകി അത് കൊണ്ട് യാത്ര പറയുന്നില്ല ,ഈ കിളിവാതില്‍ തുറന്നു ഞാനും മീരയും ഒരിക്കലും ഇനി ഇങ്ങോട്ടുണ്ടാവില്ല............
Tuesday, June 2, 2009
നഷ്ടപ്പെടാം , പക്ഷെ പ്രണയിക്കാതിരിക്കരുത്.........
വാക്കുകള്‍ എന്റേതല്ല പ്രശസ്ത കവയിത്രി മാധവിക്കുട്ടിയുടേത്. വളരെ അര്‍ത്ഥവത്തായ ഒരു വരിയാണ് അല്ലെ .ജീവിതത്തില്‍ കുറച്ചു പേരെങ്കിലും അറിഞ്ഞിട്ടുള്ള ഒരു വലിയ സത്യം,അത് വളരെ സ്വാഭാവികമായി അവര്‍ ഈ വരികളിലൂടെ വരച്ചു കാണിക്കുന്നു.ജീവിതം അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നത് പ്രണയതതിലൂടെയാണ് .അത് ഒരു പക്ഷെ കൂട്ടുക്കാരോടാകം ,അല്ലെങ്കില്‍ മറ്റെന്തിനോടും ആവാം പ്രണയം ..............
Wednesday, May 6, 2009
നാളെയും ഹര്‍ത്താല്‍.............!
ജയ് ഹര്‍ത്താല്‍.................ജയ് കേരളം...................
Sunday, April 12, 2009
ശാപങ്ങള്‍
എന്റെ കൂട്ടുക്കാരന്‍ അവനോടു ചോദിച്ചു നീയെന്താ പിന്നെ പഠിക്കാതെ ഇങ്ങോട്ട് പോന്നത് ?
ഒരു നിമിഷം അവനൊന്നു മിണ്ടിയില്ല ,പിന്നെ വളരെ കൂളായി അവന്‍ പറഞ്ഞു ആരുടെയൊക്കെയോ ശാപം കാരണം അവന്‍ ഇവിടെ എത്തിയത് എന്ന്.......................................?
ഇത്രയും നിങ്ങള്‍ വായിച്ചു അല്ലെ ,ഇനി എനിക്ക് കുറച്ചു ചോദ്യങ്ങള്‍ ഉണ്ട് ! ഉത്തരം കിട്ടിയിട്ടില്ലാത്ത കുറെ ചോദ്യങ്ങള്‍ ! ഞാന്‍ പ്രതീക്ഷിക്കുനത് ആ ഉത്തരങ്ങളാണ്...........
നമ്മളെല്ലാവരും കാണുന്നില്ലേ ഇത്തരത്തിലുള്ള ആളുകളെ , നമ്മളുടെ അവസ്ഥ ഇതിനെക്കാളും എത്രയോ മെച്ചമായിരിക്കും,എന്നിട്ടും നമ്മളെന്താ നമ്മുടെ വിധിയെ പഴിക്കുന്നത് ? ഒരിക്കലെന്കിലും അവരെ കുറിച്ചു ചിന്ധിച്ചിട്ടുണ്ടോ ,ഇല്ല അതിന് നേരമില്ല,കാരണം ജീവിതത്തില്‍ പിടിച്ചു നില്ക്കാന്‍ നിര്‍ത്താതെ ഓടുന്നു ,എന്നിട്ടോ എത്രയോ ആളുകള്‍ പാതി വഴിയില്‍ ജീവിതം ഉപേക്ഷിച്ചു മരണത്തിലേക്ക് വഴിമാറി യാത്രയാവുന്നു. ഇതെല്ലം ആരുടെ ശാപമാണ് ? ,ദൈവത്തിന്റെയോ അതോ സ്വയം വരുത്തി വക്കുന്നതോ. അറിയില്ല,ദൈവം തരുന്ന ശാപമാണിന്തെന്കില് , പിന്നെന്തിനാ ഇങ്ങനൊരു ജന്മം ..............?
Wednesday, April 1, 2009
Thursday, March 19, 2009
ഞാന്‍ കുറച്ചു ഭ്രാന്ത് പറഞ്ഞോട്ടെ....................
എന്ത് കൊണ്ടാണ് ജനങ്ങള്‍ ഇത്തരത്തില്‍ ചിന്തിക്കാത്തത്,എന്ന് ഇത്തരത്തില്‍ ചിന്തിക്കാന്‍ തുടങ്ങുന്നുവോ അന്ന് മുതല്‍ കുറച്ചു പേര്‍കെന്കിലും, മരണം ഒരു വല്ലാത്ത ഭയമായി കൊണ്ടുനടക്കുന്നവര്‍കെന്കിലും ജീവിതം സാധാരണ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കും....................
ഒന്നു കൂടി പറഞ്ഞോട്ടെ ഇതൊരു ഭ്രാന്തന്‍ സങ്കല്‍പ്പത്തിന്റെ അവതരണം മാത്രമാണ്,ഇതില്പറഞ്ഞ കാര്യങ്ങള്‍ ഒന്നും സത്യമല്ല, വെറുതെ ഒരു ബുദ്ധിജീവി വേഷം കെട്ടി എന്ന് മാത്രം ,അര്കെന്കിലും ഇതു വായിച്ചിട്ട് തല്ലാന്‍ തോന്നിയെന്കില്‍ ,അത് നിങ്ങളുടെ വിധി .................................
അയ്യോ എഴുത്തിനിനിടയില്‍ മരുന്ന് കഴിക്കാന്‍ മറന്നു പോയി, ഈശ്വര നീ തന്നെ തുണ ഈയുള്ളവന്.........................................
Sunday, March 15, 2009
കോലങ്ങള്‍
എന്തൊക്കെയോ എഴുതണമെന്നു തോന്നുന്നുണ്ട്,പക്ഷെ എന്തോ എവിടെയോ വാക്കുകളെ തടഞ്ഞു നിര്‍ത്തുന്നു,എന്തൊക്കെയോ എന്നെ ഭയപ്പെടുത്തുന്നത് പോലെ .കുറച്ചു ദിവസമായി എല്ലാം യന്ത്രികമാനെന്നു തോന്നുന്നു. എന്തിനാണ് ഇങ്ങനെ ഒരു ജീവിതം എന്ന് നിങ്ങള്‍ എല്ലാവരും ഒരിക്കലെന്കിലും ചിന്തിച്ചിട്ടില്ലേ .എനിക്കൊരിക്കലും ഉത്തരം കിട്ടിയിട്ടില്ലാത്ത ചോദ്യം..... പിന്ന്നെ വിശ്വസിക്കുകയാണ് ഞാന്‍ ഓരോ ജന്മത്തിനും ഒരു നിയൊഗമുന്ടെന്നു,എന്നാല്‍ എത്ര തിരഞ്ഞിട്ടും അതെന്താണെന്ന് മനസ്സിലാക്കന്‍ കഴിയുന്നുമില്ല. ഒടുവിലിപ്പോള്‍ ഞാന്‍ ആ നിയോഗം തേടി അലയാന്‍ തീരുമാനിച്ചിരിക്കുകയാണ്.ചിലപ്പോള്‍ വളരെ വേദനയേറിയ എന്തെങ്കിലും സത്യം മുന്നില്‍ കണ്ടു പകച്ചു നില്‍ക്കേണ്ടി വന്നേയ്ക്കും,എങ്കിലും എനിക്കതറിഞ്ഞേ പറ്റു...........
ഞാനിപ്പോള്‍ നില്‍ക്കുന്നത് തന്ജവൂരിലാണ്,ഇവിടെ പ്രസിദ്ധാരയ ധാരാളം നാഡീജ്യോത്സ്യന്മാരുണ്ട്,നമുടെ ഓരോരുത്തരുടെയും നിയോഗം ഇവര്‍ക്കറിയാന്‍ പററും എന്നാണ് മിത്ത്.ലോകത്തെവിടെ ജനിച്ചയാളുടെയും നാഡിരേഖ ഇവിടെയുണ്ടാവുമത്രേ. പക്ഷെ ഇവിടെയും എനിക്ക് കിട്ടിയത് ഒരേ ഉത്തരം ,ഒരു വലിയ ചോദ്യ ചിഹ്നം ;പല കൈനോട്ടക്കാരും പറഞ്ഞ പോലെ വ്യക്തമല്ലാത്ത കുറെ രേഖകള്‍ മാത്രം ...............
സത്യത്തില്‍ ഈ ഭ്രാന്ത് തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ശക്തി പ്രാപിച്ചത് ഇപ്പോഴാണെന്ന് മാത്രം.കാരണമുണ്ടെന്ന് കൂട്ടിക്കൊളു, മനസ്സില്‍ വിചാരിക്കുന്ന കാര്യങ്ങള്‍ ഓരോന്നായി തകര്ന്നു തരിപ്പനമാകുമ്പോള്‍ നമ്മളറിയാതെ തന്നെ ഒരു വല്ലാത്ത നിരാശ മനസ്സിനെ ഗ്രസിക്കുന്നുണ്ട് ,അതിന്റെ ബാക്കിപത്രം മാത്രമാണീ കാര്യങ്ങളോരോന്നും.ഇപ്പോള്‍ മനസ്സിലുള്ള ചില കാര്യങ്ങളെങ്കിലും പറഞ്ഞപ്പോള്‍ എന്തോ ഒരു വല്ലാത്ത സുഖം തോന്നുന്നു.
ഇപ്പോള്‍ എല്ലാത്തിനുമൊടുവില്‍ ഒരു ഗസലിന്റെ നനുത്ത തനുപ്പിലെക്കിറങ്ങി എന്റെ വേദനകളും ചോദ്യങ്ങളും ഞാനില്ലതക്കും,അതിന് ശേഷം സ്ഥിരമണിയുന്ന ആ വിഡ്ഢിവേഷം എടുത്തണിഞ്ഞു ഞാന്‍ നിങ്ങളുടെ ഇടയിലേക്ക് തിരിച്ചുവരും ,പക്ഷ അതിനൊരു ചെറിയ ഇടവേള വേണം ഈ നാടകത്തിന്റെ തിരക്കഥ മുഴുമിപ്പിക്കാന്‍..... ഒന്നെനിക്കുറപ്പുണ്ട് ഇതില്‍ പങ്കു ചേരുന്ന എല്ലാ കഥാപാത്രങ്ങള്‍ക്കും നല്ല ഒരു നാളെയുടെ ചിന്തകള്‍ അവശേഷിപപിക്കുന്ന ഒരു തിരക്കഥയയിരിക്കും ഇതു ,പക്ഷെ അതിന് വേണ്ടി ഞാന്‍ എന്തൊക്കെ കോലങ്ങള്‍ കെട്ടണം എന്നെനിക്കറിയില്ല................
Saturday, March 7, 2009
ഒന്നു ചോദിച്ചോട്ടെ ............?
കാലമാകുന്ന കുത്തൊഴുക്കില്‍ നമ്മളറിയാതെ തന്നെ നാമില്ലതാകുന്നു.എന്താണ് സത്യത്തില്‍ നമുക്ക് നഷ്ടമാകുന്നത്. ജീവിതമോ അതോ സ്വപ്നങ്ങളോ . ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ,ജീവിതമാണ് നഷ്ടമാകുന്നതെന്കില്‍ പിന്നെ നമുക്കെന്തു വില ,കാലത്തിനനുസരിച്ച് കോലം കെട്ടുന്നവര്‍ മാത്രമാണൊ നമ്മള്‍ ...... സത്യത്തില്‍ നമുക്കു നഷ്ടമാകുന്നത് കുറെ സുഖമുള്ള സ്വപ്‌നങ്ങള്‍ മാത്രമാണ്. അതില്‍ ചിലത് നഷ്ടമാകുന്നത് അനാവശ്യമായ ചിന്തകള്‍ കാരണമാണെന്ന് ഞാന്‍ പറയും,എതിര്‍ക്കുന്നവര്‍ക്ക് എതിര്‍ക്കാം പക്ഷെ ഞാന്‍ പറയുന്നത് എന്റെ അനുഭവമാണ്.
ജീവിതത്തില്‍ എന്തിനെ കുറിച്ചും വളരെ കൂടുതല്‍ ചിന്തിച്ചാണ് ഞാന്‍ പലപ്പോഴും തീരുമാനങ്ങള്‍ എടുക്കാറുള്ളത്.എല്ലാവരും സമ്മതിച്ചു തന്നിട്ടുള്ള എന്‍റെ ഒരു നല്ല സ്വഭാവം,പക്ഷെ എനിക്ക് നഷ്ടമായത് ഒരു സുഖമുള്ള സ്വപ്നം.പറഞ്ഞു വരുന്നതു മറ്റൊന്നുമല്ല പ്രണയത്തെക്കുറിച്ച് തന്നെയാണ് ,പറഞു പഴകിയ ഏതാനും പ്രണയനാടകങ്ങളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി. ക്ഷമയുണ്ടെങ്കില്‍ വായിക്കാം,ഉണ്ടെന്കില്‍ മാത്രം.
എന്റെ ആദ്യ രണ്ടു പോസ്റ്റുകളും വായിച്ചവര്‍ കണ്ടിരികും രണ്ടിലും പ്രധാന കഥാപാത്രം മഴയായിരുന്നു.മറ്റൊന്നും കൊണ്ടല്ല മഴ എന്നറിയപ്പെടുന്നത് എന്റെ ആദ്യ പ്രണയ നായികയാണ്. ഞങ്ങള്‍ക്ക് പരസ്പരം ഒരുപാടു ഇഷ്ടമായിരുന്നു,എന്നാല്‍ കാടുകയറിയ ചിന്തകള്‍ (തെറ്റിദ്ധരിക്കണ്ട ഞാനാദ്യം പറഞ്ഞ ചിന്തയാണ് ഞാന്‍ ഉദ്ദേശിച്ചത്) ഞങ്ങള്‍ക്കിടയില്‍ എപ്പോഴും ഒരകലം സൂക്ഷിക്കാന്‍ പ്രേരിപ്പിച്ചു. ഒന്നര വര്‍ഷം പരസ്പരം ഒരു ചിരിയിലൂടെ നോട്ടത്തിലുടെ ഒരായിരം കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചു.ഒടുവില്‍ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ കാണേണ്ടി വന്നപ്പോള്‍ അവള്‍ക്ക് മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തികേണ്ടിവന്നു. എന്നാല്‍ അവള്‍ക്കറിയാം ഞാനിന്നും ഒരുപാടു ഇഷ്ടപ്പെടുന്നുണ്ടെന്ന്.......................(വേറെ പണിയൊന്നും ഇല്ല അല്ലെ ചൂദ്യം ആര്ക്കെങ്കിലും ഉണ്ടെങ്കില്‍ ,ഒരിക്കലെന്കിലും ഒരാലെയെന്കിളും ആത്മാര്‍ഥമായി പ്രണയിച്ചു നോക്കെടാ എന്ന് ഞാന്‍ പറയും....). അങ്ങനെ പ്രണയ വേദനയില്‍ മുഴുകി നടക്കുമ്പോള്‍ എന്റെ വളരെ അടുത്ത ഒരു സുഹൃത്ത് പറഞ്ഞു അവള്‍ക്കെന്നെ ഇഷ്ടമാണെന്ന്.എന്താ പറയുക ,അത്യാവശ്യം നല്ല ജാടയില്‍ തന്നെ പറഞ്ഞു " ഏയ് തന്‍ എന്താ ഈ പറയുന്നേ നിന്നെ ഞാന്‍ ഒരു നല്ല സുഹൃത്ത് ആയി മാത്രേ കണ്ടിട്ടുള്ളു,അതെന്നു അങ്ങനെത്തന്നെ ആയിരിക്കും."സംഭവത്തില്‍ ഞാന്‍ കൂട്ടുക്കാരില്‍ നിന്നും കേട്ട തെറികള്‍ ഇവിടെ എഴുതാന്‍ കൊള്ളില്ല . പിന്നെ കുറെ നാളുകള്‍ കഴിഞ്ഞു പഠനം കഴിഞ്ഞു പ്രവേശിച്ചുവല്ലാതെ ടെന്‍ഷന്‍ ഉണ്ടാവുമ്പോള്‍ സംസാരിക്കുന്ന ഏതാനും നല്ല കൂട്ടത്തില്‍ അവളെയും ചേര്ത്തു, കുറച്ചുക്കൂടി കഴിഞ്ഞപ്പോള്‍ അവള്‍ മാത്രമായി ഈ ഗണത്തില്‍.അങ്ങനെ വന്നപ്പോള്‍ ഒരു സംശയം എന്നാപ്പിന്നെ അവളെ കെട്ടി പര്‍പ്പിചാലോ, ഉടനെ വിളിച്ചു നമ്മുടെ ഒരു ഏട്ടനെ(സ്വന്തം എട്ടനല്ല കേട്ടോ ) , കുറെ ചിരിച്ചു പിന്നെ പറഞ്ഞു ആദ്യമേ ഇതങ്ങു ചെയ്താല്‍ പോരായിരുന്നോ,നീ എന്ത് വേണേല്‍ ചെയ്തോ കൂടെ ഞാനുണ്ടെന്ന്.പിന്നെ നമുക്കെന്തു നോക്കാന്‍ ,അടുത്ത നിമിഷം അവളെ ഞാനവളെ വിളിച്ചു ചോദിച്ചു " തിരക്കിലാണോ? അല്ലെങ്കില്‍ പറയാനുണ്ടായിരുന്നു ".ഉടനെ മറുപടി വന്നു "ഞാന്‍ ,തിരക്കിലോന്നുമല്ല പറഞ്ഞോളു ?"."ഒരിഷ്ടത്തെ കുറിച്ചു ചോദിക്കാനായിരുന്നു ,ചോദിക്കാല്ലോ അല്ലെ ?" "എനിക്കറിയാം തന്‍ എന്താ ചോദിയ്ക്കാന്‍ പോകുന്നതെന്ന് ,തന്‍ കേട്ടത് സത്യമാണ് എനിക്കവനെ ഇഷ്ടമാണ് തന്‍ എന്റെ കൂടെ നില്‍ക്കണം,ഞങ്ങളുടെ വിവാഹം നടത്തി തരണം." ഞാന്‍ എന്ത് പരയെന്ടെതെന്നു അറിയാതെ കുറച്ചു നേരം നിന്നുപോയി പിന്നെ സ്വാഭാവികമായി തന്നെ പറഞ്ഞു "എന്നെ പോലെ നല്ല ഒരു സുഹൃതുണ്ടാവുമ്പോള്‍ നീ എന്തിനാ പേടിക്കുന്നെ എന്തിനും ഏതിനും ഞാനുണ്ട് നിന്റെ കൂടെ ,അത് എണ്ണ "-----(കൊള്ളാം അല്ലെ ഇതാണ് ഒരു നല്ല സുഹൃത്ത് ചെയ്യേണ്ടത് ).അങ്ങനെ രണ്ടു തവണ ഞാന്‍ പ്രണയ വേദന എന്തെന്നറിഞ്ഞു.
ആദ്യം ചിന്തിക്കതെയെടുത്ത ഒരു തീരുമാനം ,പിന്നെ ഒരുപാടു ചിന്തിച്ചെടുത്ത ഒന്നും ,രണ്ടും ഒരുപോലെ വേദനനല്കിക്കൊണ്ട് അവസാനിച്ചു .
ഇനി നിങ്ങള്‍ പറയു പ്രണയിക്കുമ്പോള്‍ ജീവിതത്തെ കുറിച്ചു ചിന്തിക്കാണമോ അതോ .................................
ഇതെന്റെ അനുഭവം, അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പറയുന്നതാണ് ഇത്,വിയോജിക്കുന്നവര്‍ക്കതവാം.
ഇതിനര്‍ത്ഥം പ്രണയം നല്ലതല്ല എന്നല്ല എന്ന് സുഹൃത്തുക്കളെ ഞാന്‍ നിങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുന്നു................