മരണം ചിലരെന്കിലും ഭയക്കുന്ന ഒരേ ഒരു സത്യം , എന്നാല്‍ നമുക്കിതൊരു പുതിയ രീതിയില്‍ കാണാന്‍ ശ്രമിക്കാം .ഇവിടെ ഭയത്തിനു വലിയ പ്രാധാന്യമൊന്നുമില്ല ,പകരം അന്ഗീകരതിന്റെയും ആഘോഷങ്ങളുടെയും നിറം മാത്രം. മരണം ആത്മാവിന് നല്കുന്നത് മോചനവും ,മനുഷ്യന് നല്കുന്നത് അന്ഗീകാരവും മാത്രം. എന്റെ വാക്കുകള്‍ ഞാന്‍ പറയുന്നത് തെളിവ് സഹിതമാണ്. വളരെ കാലങ്ങള്‍ക്ക് മുമ്പ് തന്നെ തമിഴ്നാട്ടില്‍ അന്ത്യയാത്ര മരണപ്പെട്ട ആളെ സന്തോഷപൂര്‍വ്വം യാത്രയാക്കുന്ന രീതിയാണ്.ഇവിടെ കേരളത്തില്‍ എന്തോ ഇന്നുവരെ നമ്മള്‍ ആ രീതി തുടങ്ങിയിട്ടില്ല (ആ രീതി തുടങ്ങിയിട്ടില്ല എന്ന് മാത്രം,കുടിച്ചു കൂത്താടി ദേഹം വിട്ടുയരുന്ന ദേഹിക്കു യാതൊരു വിധ മാന്യതയും നല്‍കാതെ സ്വന്തം അഭിപ്രായങ്ങള്‍ അവരുടെ കുടുംബങ്ങളില്‍ കെട്ടിവെക്കുന്ന ഒരുപാടു മാന്യ വ്യക്തികള്‍ നമ്മുടെ ഇടയില്‍ സസുഖം വാഴുന്നുണ്ട്,അവരോട് ഞാന്‍ നന്ദി പറയുന്നു മരണവീടുകള്‍ ഇത്രയും സജീവമാക്കുന്നതിന്.),പക്ഷെ നമുക്ക് വളരെ നല്ല ഒരു സ്വഭാവമുണ്ട് മരിച്ചവര്‍ എത്ര മോശപ്പെട്ടവരാണെന്കിലും അവരെ നമ്മള്‍ വാഴ്തിപ്പാടും,അവരുടെ ഗുണഗണങ്ങള്‍ നമ്മള്‍ എണ്ണിഎണ്ണി പറയും, അവരുടെ ആത്മാക്കള്‍ പോലും കരുതുന്നുണ്ടാകും നമ്മള്‍ ഇത്ര നല്ലവരാണോ എന്ന്.ഇന്നലെ വരെ തമ്മില്തള്ളിയിരുന്ന ശത്രു മരിച്ചുകഴിഞ്ഞാല്‍ അയാളാണ് പിന്നെ അവരുടെ സുഹൃത്ത്,വഴിക്കാട്ടി .ഇങ്ങനെയെല്ലാം മരണം ജനങ്ങളെ സഹായിക്കുമ്പോള്‍ എന്തിനാണ് വെറുതെ മരണത്തെ ഭയക്കുന്നത്.യഥാര്ത്ഥത്തില് സിനിമയില്‍ പറഞ്ഞ പോലെ മരിക്കുമ്പോളാണു ഒരാള്‍ ജനിക്കുന്നത് , അന്ഗീകരത്തിലേക്ക്,പ്രശസ്തിയിലേക്ക് അങ്ങനെ ഒരാള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഉയരങ്ങളിലേക്ക് അവന്‍ ജനിച്ചു വീഴുന്നു............................
എന്ത് കൊണ്ടാണ് ജനങ്ങള്‍ ഇത്തരത്തില്‍ ചിന്തിക്കാത്തത്,എന്ന് ഇത്തരത്തില്‍ ചിന്തിക്കാന്‍ തുടങ്ങുന്നുവോ അന്ന് മുതല്‍ കുറച്ചു പേര്‍കെന്കിലും, മരണം ഒരു വല്ലാത്ത ഭയമായി കൊണ്ടുനടക്കുന്നവര്‍കെന്കിലും ജീവിതം സാധാരണ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കും....................
ഒന്നു കൂടി പറഞ്ഞോട്ടെ ഇതൊരു ഭ്രാന്തന്‍ സങ്കല്‍പ്പത്തിന്റെ അവതരണം മാത്രമാണ്,ഇതില്പറഞ്ഞ കാര്യങ്ങള്‍ ഒന്നും സത്യമല്ല, വെറുതെ ഒരു ബുദ്ധിജീവി വേഷം കെട്ടി എന്ന് മാത്രം ,അര്കെന്കിലും ഇതു വായിച്ചിട്ട് തല്ലാന്‍ തോന്നിയെന്കില്‍ ,അത് നിങ്ങളുടെ വിധി .................................
അയ്യോ എഴുത്തിനിനിടയില്‍ മരുന്ന് കഴിക്കാന്‍ മറന്നു പോയി, ഈശ്വര നീ തന്നെ തുണ ഈയുള്ളവന്.........................................
ലക്ഷ്യബോധം ഉള്ള ഒരുവനും മരണത്തെ ഭയക്കാതിരിക്കാന്‍ കഴിയില്ല. ലക്ഷ്യത്തില്‍ എത്താന്‍ കഴിയാത്തവനോ അതല്ലെങ്ങില്‍ പ്രതിസന്തികളെ തരണം ചെയ്യാന്‍ കഴിയത്തവനോ ആണ് സ്വയം മാരണത്തെ വിളിച്ചു വരുത്തുക. പക്ഷെ ഒന്ന്‍ പറഞ്ഞോട്ടെ. ഇങ്ങനെയുള്ളവര്‍ പോലും മരണത്തോടടുക്കുമ്പോള്‍ ഇത് വേണ്ടായിരുന്നു എന്ന് ചിന്തിക്കുന്ന ഒരു നിമിഷമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞു കേട്ടിട്ടുള്ളത്.
ReplyDeleteജീവിതത്തെ ഒത്തിരി സ്നേഹിക്കുന്നവരാണോ മരണത്തെ ഭയക്കുന്നത് ?
ഇതെഴുതുമ്പോളും എനിക്കൊരു ഭയം ഇല്ലാതില്ല .....
( അടുത്ത ഭ്രാന്തന്‍ എന്നാവും നിങ്ങള്‍ ചിന്തിക്കുക )