Saturday, March 7, 2009

ഒന്നു ചോദിച്ചോട്ടെ ............?



കാലമാകുന്ന കുത്തൊഴുക്കില്‍ നമ്മളറിയാതെ തന്നെ നാമില്ലതാകുന്നു.എന്താണ് സത്യത്തില്‍ നമുക്ക് നഷ്ടമാകുന്നത്. ജീവിതമോ അതോ സ്വപ്നങ്ങളോ . ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ,ജീവിതമാണ്‌ നഷ്ടമാകുന്നതെന്കില്‍ പിന്നെ നമുക്കെന്തു വില ,കാലത്തിനനുസരിച്ച് കോലം കെട്ടുന്നവര്‍ മാത്രമാണൊ നമ്മള്‍ ...... സത്യത്തില്‍ നമുക്കു നഷ്ടമാകുന്നത് കുറെ സുഖമുള്ള സ്വപ്‌നങ്ങള്‍ മാത്രമാണ്. അതില്‍ ചിലത് നഷ്ടമാകുന്നത് അനാവശ്യമായ ചിന്തകള്‍ കാരണമാണെന്ന് ഞാന്‍ പറയും,എതിര്‍ക്കുന്നവര്‍ക്ക് എതിര്‍ക്കാം പക്ഷെ ഞാന്‍ പറയുന്നത് എന്റെ അനുഭവമാണ്.



ജീവിതത്തില്‍ എന്തിനെ കുറിച്ചും വളരെ കൂടുതല്‍ ചിന്തിച്ചാണ് ഞാന്‍ പലപ്പോഴും തീരുമാനങ്ങള്‍ എടുക്കാറുള്ളത്.എല്ലാവരും സമ്മതിച്ചു തന്നിട്ടുള്ള എന്‍റെ ഒരു നല്ല സ്വഭാവം,പക്ഷെ എനിക്ക് നഷ്ടമായത് ഒരു സുഖമുള്ള സ്വപ്നം.പറഞ്ഞു വരുന്നതു മറ്റൊന്നുമല്ല പ്രണയത്തെക്കുറിച്ച് തന്നെയാണ് ,പറഞു പഴകിയ ഏതാനും പ്രണയനാടകങ്ങളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി. ക്ഷമയുണ്ടെങ്കില്‍ വായിക്കാം,ഉണ്ടെന്കില്‍ മാത്രം.



എന്റെ ആദ്യ രണ്ടു പോസ്റ്റുകളും വായിച്ചവര്‍ കണ്ടിരികും രണ്ടിലും പ്രധാന കഥാപാത്രം മഴയായിരുന്നു.മറ്റൊന്നും കൊണ്ടല്ല മഴ എന്നറിയപ്പെടുന്നത് എന്റെ ആദ്യ പ്രണയ നായികയാണ്. ഞങ്ങള്‍ക്ക് പരസ്പരം ഒരുപാടു ഇഷ്ടമായിരുന്നു,എന്നാല്‍ കാടുകയറിയ ചിന്തകള്‍ (തെറ്റിദ്ധരിക്കണ്ട ഞാനാദ്യം പറഞ്ഞ ചിന്തയാണ് ഞാന്‍ ഉദ്ദേശിച്ചത്) ഞങ്ങള്‍ക്കിടയില്‍ എപ്പോഴും ഒരകലം സൂക്ഷിക്കാന്‍ പ്രേരിപ്പിച്ചു. ഒന്നര വര്‍ഷം പരസ്പരം ഒരു ചിരിയിലൂടെ നോട്ടത്തില‌ുടെ ഒരായിരം കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചു.ഒടുവില്‍ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെ കാണേണ്ടി വന്നപ്പോള്‍ അവള്‍ക്ക് മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തികേണ്ടിവന്നു. എന്നാല്‍ അവള്‍ക്കറിയാം ഞാനിന്നും ഒരുപാടു ഇഷ്ടപ്പെടുന്നുണ്ടെന്ന്.......................(വേറെ പണിയൊന്നും ഇല്ല അല്ലെ ചൂദ്യം ആര്ക്കെങ്കിലും ഉണ്ടെങ്കില്‍ ,ഒരിക്കലെന്കിലും ഒരാലെയെന്കിളും ആത്മാര്‍ഥമായി പ്രണയിച്ചു നോക്കെടാ എന്ന് ഞാന്‍ പറയും....). അങ്ങനെ പ്രണയ വേദനയില്‍ മുഴുകി നടക്കുമ്പോള്‍ എന്റെ വളരെ അടുത്ത ഒരു സുഹൃത്ത് പറഞ്ഞു അവള്‍ക്കെന്നെ ഇഷ്ടമാണെന്ന്.എന്താ പറയുക ,അത്യാവശ്യം നല്ല ജാടയില്‍ തന്നെ പറഞ്ഞു " ഏയ് തന്‍ എന്താ ഈ പറയുന്നേ നിന്നെ ഞാന്‍ ഒരു നല്ല സുഹൃത്ത് ആയി മാത്രേ കണ്ടിട്ടുള്ളു,അതെന്നു അങ്ങനെത്തന്നെ ആയിരിക്കും."സംഭവത്തില്‍ ഞാന്‍ കൂട്ടുക്കാരില്‍ നിന്നും കേട്ട തെറികള്‍ ഇവിടെ എഴുതാന്‍ കൊള്ളില്ല . പിന്നെ കുറെ നാളുകള്‍ കഴിഞ്ഞു പഠനം കഴിഞ്ഞു പ്രവേശിച്ചുവല്ലാതെ ടെന്‍ഷന്‍ ഉണ്ടാവുമ്പോള്‍ സംസാരിക്കുന്ന ഏതാനും നല്ല കൂട്ടത്തില്‍ അവളെയും ചേര്ത്തു, കുറച്ചുക്കൂടി കഴിഞ്ഞപ്പോള്‍ അവള്‍ മാത്രമായി ഈ ഗണത്തില്‍.അങ്ങനെ വന്നപ്പോള്‍ ഒരു സംശയം എന്നാപ്പിന്നെ അവളെ കെട്ടി പര്‍പ്പിചാലോ, ഉടനെ വിളിച്ചു നമ്മുടെ ഒരു ഏട്ടനെ(സ്വന്തം എട്ടനല്ല കേട്ടോ ) , കുറെ ചിരിച്ചു പിന്നെ പറഞ്ഞു ആദ്യമേ ഇതങ്ങു ചെയ്താല്‍ പോരായിരുന്നോ,നീ എന്ത് വേണേല്‍ ചെയ്തോ കൂടെ ഞാനുണ്ടെന്ന്.പിന്നെ നമുക്കെന്തു നോക്കാന്‍ ,അടുത്ത നിമിഷം അവളെ ഞാനവളെ വിളിച്ചു ചോദിച്ചു " തിരക്കിലാണോ? അല്ലെങ്കില്‍ പറയാനുണ്ടായിരുന്നു ".ഉടനെ മറുപടി വന്നു "ഞാന്‍ ,തിരക്കിലോന്നുമല്ല പറഞ്ഞോളു ?"."ഒരിഷ്ടത്തെ കുറിച്ചു ചോദിക്കാനായിരുന്നു ,ചോദിക്കാല്ലോ അല്ലെ ?" "എനിക്കറിയാം തന്‍ എന്താ ചോദിയ്ക്കാന്‍ പോകുന്നതെന്ന് ,തന്‍ കേട്ടത് സത്യമാണ് എനിക്കവനെ ഇഷ്ടമാണ് തന്‍ എന്റെ കൂടെ നില്‍ക്കണം,ഞങ്ങളുടെ വിവാഹം നടത്തി തരണം." ഞാന്‍ എന്ത് പരയെന്ടെതെന്നു അറിയാതെ കുറച്ചു നേരം നിന്നുപോയി പിന്നെ സ്വാഭാവികമായി തന്നെ പറഞ്ഞു "എന്നെ പോലെ നല്ല ഒരു സുഹൃതുണ്ടാവുമ്പോള്‍ നീ എന്തിനാ പേടിക്കുന്നെ എന്തിനും ഏതിനും ഞാനുണ്ട് നിന്റെ കൂടെ ,അത് എണ്ണ "-----(കൊള്ളാം അല്ലെ ഇതാണ് ഒരു നല്ല സുഹൃത്ത് ചെയ്യേണ്ടത് ).അങ്ങനെ രണ്ടു തവണ ഞാന്‍ പ്രണയ വേദന എന്തെന്നറിഞ്ഞു.



ആദ്യം ചിന്തിക്കതെയെടുത്ത ഒരു തീരുമാനം ,പിന്നെ ഒരുപാടു ചിന്തിച്ചെടുത്ത ഒന്നും ,രണ്ടും ഒരുപോലെ വേദനനല്കിക്കൊണ്ട് അവസാനിച്ചു .



ഇനി നിങ്ങള്‍ പറയു പ്രണയിക്കുമ്പോള്‍ ജീവിതത്തെ കുറിച്ചു ചിന്തിക്കാണമോ അതോ .................................



ഇതെന്റെ അനുഭവം, അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പറയുന്നതാണ് ഇത്,വിയോജിക്കുന്നവര്‍ക്കതവാം.



ഇതിനര്‍ത്ഥം പ്രണയം നല്ലതല്ല എന്നല്ല എന്ന് സുഹൃത്തുക്കളെ ഞാന്‍ നിങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുന്നു................



3 comments:

  1. കൊള്ളാം....നിനക്കിങ്ങനെ ഒരു കഴിവുണ്ടായിരുന്ന കാര്യം എനിക്കറിയില്ലായിരുന്നു
    തുടര്‍ന്നും എഴുതുക ..........

    സ്നേഹപൂര്‍വ്വം
    ഡിസൂസ

    ReplyDelete
  2. നല്ല ചിന്തകള്‍ ............

    ReplyDelete
  3. ഒരുപാട് ഓര്‍മ്മകള്‍ മഥിക്കുന്ന ഒരു ലോല ഹൃദയത്തിനു ഉടമയായ സുഹൃത്തേ എല്ലാവരിലും ഉള്ള വികാരമാണ് പ്രണയം എന്ന് പറഞ്ഞു പ്രചരിപ്പിക്കേണ്ട കാര്യമില്ല , പ്രസക്തമാനത് . പ്രപഞ്ച സത്യം!!!!!!! സാഹചര്യങ്ങളുടെ സംമര്ധവും ചിന്താഗതികളുടെ വ്യത്യാസങ്ങളും മനുഷ്യരെ വേറിട്ട്‌ നിര്‍ത്തുന്ന ഈ ലോകത്ത് ഞാനും നിന്നോടൊപ്പം ചേരുന്ന ഒരു സാധാരണക്കാരന്‍ ..........

    ReplyDelete