Sunday, April 12, 2009

ശാപങ്ങള്‍

ചില ജന്മങ്ങള്‍ നമ്മളെ വല്ലാതെ ചിന്തിപ്പിക്കാറുണ്ട് ,ഇപ്പോള്‍ അതുപോലെ ഒരുജന്മം സ്ഥിരമായി എന്നെ വല്ലാതെ അലട്ടുന്നു .ഒരു പതിനഞ്ച് വയസ്സുകാരന്‍ ,ദൂര നാട്ടില്‍ നിന്നും ഇവിടെ ഈ കൊച്ചിയുടെ വിരിമാറില്‍ ഹോട്ടല്‍ പണിയും ചെയ്തു കഴിയുന്ന അവന്റെ ജീവിതം എന്തോ എന്ക്കൊന്നു പഠിക്കാന്‍ തോന്നുന്നു. മറ്റൊന്നും കൊണ്ടല്ല അവന്റെ വലിയ വര്‍ത്തമാനങ്ങള്‍ ,ആദ്യം തോന്നിയത് തലക്കിട്ട് ഒന്നു കൊടുത്തു പോടാ അവിടുന്ന് എന്ന് പറയാനാ. പിന്നെ അവന്‍ വീണ്ടും അടുത്തുകൂടി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അതുമാറി സഹതാപമായി മാറിത്തുടങ്ങി. ചെക്കന്‍ പത്താം ക്ലാസ്സു ജയിച്ചുടനെ വണ്ടി കയറി ജോലി തേടി ,എന്താ പറയാ ഡിഗ്രിയും പീജിയും ഉള്ളവര് തെണ്ടി തിരിയണ നാട്ടിലേക്കു പത്ത തരം കൊണ്ടു വന്നിരിക്കണത്..........
എന്റെ കൂട്ടുക്കാരന്‍ അവനോടു ചോദിച്ചു നീയെന്താ പിന്നെ പഠിക്കാതെ ഇങ്ങോട്ട് പോന്നത് ?
ഒരു നിമിഷം അവനൊന്നു മിണ്ടിയില്ല ,പിന്നെ വളരെ കൂളായി അവന്‍ പറഞ്ഞു ആരുടെയൊക്കെയോ ശാപം കാരണം അവന്‍ ഇവിടെ എത്തിയത് എന്ന്.......................................?

ഇത്രയും നിങ്ങള്‍ വായിച്ചു അല്ലെ ,ഇനി എനിക്ക് കുറച്ചു ചോദ്യങ്ങള്‍ ഉണ്ട് ! ഉത്തരം കിട്ടിയിട്ടില്ലാത്ത കുറെ ചോദ്യങ്ങള്‍ ! ഞാന്‍ പ്രതീക്ഷിക്കുനത് ആ ഉത്തരങ്ങളാണ്...........

നമ്മളെല്ലാവരും കാണുന്നില്ലേ ഇത്തരത്തിലുള്ള ആളുകളെ , നമ്മളുടെ അവസ്ഥ ഇതിനെക്കാളും എത്രയോ മെച്ചമായിരിക്കും,എന്നിട്ടും നമ്മളെന്താ നമ്മുടെ വിധിയെ പഴിക്കുന്നത് ? ഒരിക്കലെന്കിലും അവരെ കുറിച്ചു ചിന്ധിച്ചിട്ടുണ്ടോ ,ഇല്ല അതിന് നേരമില്ല,കാരണം ജീവിതത്തില്‍ പിടിച്ചു നില്ക്കാന്‍ നിര്‍ത്താതെ ഓടുന്നു ,എന്നിട്ടോ എത്രയോ ആളുകള്‍ പാതി വഴിയില്‍ ജീവിതം ഉപേക്ഷിച്ചു മരണത്തിലേക്ക് വഴിമാറി യാത്രയാവുന്നു. ഇതെല്ലം ആരുടെ ശാപമാണ് ? ,ദൈവത്തിന്റെയോ അതോ സ്വയം വരുത്തി വക്കുന്നതോ. അറിയില്ല,ദൈവം തരുന്ന ശാപമാണിന്തെന്കില് , പിന്നെന്തിനാ ഇങ്ങനൊരു ജന്മം ..............?

Wednesday, April 1, 2009

ഏപ്രില്‍ ഫൂള്‍സ് സ്പെഷ്യല്‍

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ ....................