ഇന്ന് ആഗസ്റ്റ് പതിനാറ്,ഒരു ഞായറാഴ്ച. ഞാനിവിടെ ബന്ഗ്ലൂര്‍ എത്തി നാലു വര്‍ഷമായിരിക്കുന്നു.രാവിലെ കാലങ്ങള്‍ക്ക് ശേഷം വാര്‍ത്ത കാണുമ്പൊള്‍ ഒരു പരിചിത മുഖം ടീവികാലങ്ങള്‍ക്ക് ശേഷം വാര്‍ത്ത കാണുമ്പൊള്‍ ഒരു പരിചിത മുഖം ടീവിയില്‍ കാണുകയുണ്ടായി.അതിനു ശേഷം എന്തോ ഒരു വല്ലാത്ത അവസ്ഥ .ആ വാര്‍ത്ത എന്നെ വല്ലാതെ വേദനിപ്പിച്ചത് കൊണ്ടാകാം ഇങ്ങനെയൊക്കെ തോന്നുന്നത്.അത് മറ്റാരും ആയിരുന്നില്ല ഒരുകാലത്ത് എന്റെ നല്ല സുഹൃത്ത് ,ഞങ്ങള്‍ ഒരുമിച്ചായിരുന്നു നാട്ടില്‍ നിന്നും ഇവിടേയ്ക്ക് യാത്ര ,ഒരുമിച്ചു വളര്‍ന്ന ഒരുമിച്ച് പഠിച്ച ഞങ്ങള്‍ ഈ നഗരത്തില്‍ ആദ്യമായി.പിന്നീട് ഒരുപാട് ഇന്റര്‍വ്യൂ,എല്ലായിടങ്ങളിലും ശുപാര്‍ശകള്‍ മാത്രമായിരുന്നു ജോലിക്കാധാരം .ഒടുവില്‍ ഒരിടത്ത് ഒരു നല്ല ജോലിക്ക് അവസരം വന്നപ്പോള്‍ എനിക്ക് സൗഹൃദം മറക്കേണ്ടി വന്നു .അങ്ങനെ അവനെ ചതിച്ച് ഞാന്‍ ആ ജോലിയില്‍ കയറി പറ്റി.അവനെ കുറിച്ച് ഇന്നിതെ വരെ ഒരിക്ക്കള്‍ പോലും ഞാന്‍ ചിന്തിച്ചിരുന്നില്ല.പക്ഷെ ഇപ്പോള്‍ എനിക്കറിയണം എന്തിനാണ് അവന്‍ ആത്മഹത്യ ചെയ്തെന്ന്.പക്ഷെ ആരോട് ചോദിച്ചാലാണ് എനിക്കുത്തരം കിട്ടുക?
ഇന്ന് ആഗസ്റ്റ് ഇരുപത്തിനാല് ഒടുവില്‍ ഞാന്‍ അവന്റെ പുതിയ സുഹൃത്തിനെ കണ്ടെത്തി.ഇവിടെ ഒരു ഫ്ലാറ്റില്‍ അവന്റെ എല്ലാ സാധനങ്ങളും ഉണ്ടായിരുന്നു .അതില്‍ നിന്നും ഒരു ആല്‍ബവും അവന്റെ ഡയറിയും ഞാന്‍ എന്റെ മുറിയിലേക്ക് എടുത്തു. ആ ആല്‍ബം മറ്റൊന്നുമായിരുന്നില്ല ഞങ്ങളുടെ സൗഹൃദത്തിന്റെ കുറെ നല്ല മുഖങ്ങള്‍ മാത്രമായിരുന്നു.അങ്ങനെയെല്ലാം ഞാന്‍ അവനെ ചതിച്ചിട്ടും അവന്റെ മനസ്സില്‍ എന്നോടുള്ള സ്നേഹത്തിനു ഒരി കുറവും പറ്റിയിരുന്നില്ല എന്ന് ഞാന്‍ മനസ്സിലാക്കുകയായിരുന്നു.
അവന്‍ എഴുതിയ ഓരോ വാക്കുകളും വന്നു കൊണ്ടത് എന്റെ ഹൃദയത്തിലെക്കാണ്, അങ്ങനെയൊന്നില്ലെങ്കില്‍ പോലും.വീണ്ടും ഒരുപാടു നാള്‍ ജോലിയന്വേഷിച്ച് നടന്നു അവന്‍ എത്തിച്ചേര്‍ന്നത് ഇവരുടെ കൂട്ടത്തിലേക്കായിരുന്നു,ഇവര്‍ മറ്റാരുമല്ല ഇന്നിന്റെ അധികമാരും കണ്ടിട്ടില്ലാത്ത മറ്റൊരു സമൂഹം.ഇവിടെ ഞാന്‍ കണ്ടെത്തുകയായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ അല്ല ഇതൊരു രാജ്യത്തിന്റെയും മാറുന്ന മുഖം. ബീജവും ശരീരവും വിറ്റു ജീവിക്കുന്ന പുരുഷന്മാര്‍, ഇവിടെ അവര്‍ക്ക് ലഭ്യമാകുന്ന സമ്പത്തു മറ്റേതൊരു തൊഴിലില്‍ നിന്ന് കിട്ടുന്നതിലും അതികമാണ് .മനസ്സില്‍ തോന്നുന്ന വിഷമം മാറ്റാന്‍ ലഹരിയില്‍ അഭയം തേടുന്ന ഇവര്‍ക്ക് ഇന്നോ നാളെയോ ഒന്നുമില്ല ,ജീവിക്കുന്ന നിമിഷങ്ങള്‍ മാത്രമാണ് പ്രധാനം.വിഷ്ണു ഇങ്ങനെയോക്കെയവാന്‍ ഞാന്‍ കൂടി കാരണക്കാരന്‍ ആണെന്നോര്‍ക്കുമ്പോള്‍ എന്തോ ആദ്യമായി ഞാനും ചിന്തിച്ചു തുടങ്ങുകയാണ് ജീവിതസത്യങ്ങളെ കുറിച്ച്,അതിനെക്കുറിച്ചുമാത്രം.മനസ്സ് മുഴുവന്‍ നിറഞ്ഞിരുന്നു കാര്‍മേഘം മഴ പെയ്തൊഴിയുകയായിരുന്നു ,അവിടെ വച്ച് ഞാന്‍ എന്റെ പാപങ്ങള്‍ മുഴുവന്‍ കളഞ്ഞു ,വീണ്ടും സാധാരണ ജനങ്ങള്‍ക്കിടയിലേക്കു ............
No comments:
Post a Comment