Sunday, March 15, 2009

കോലങ്ങള്‍

എന്തൊക്കെയോ എഴുതണമെന്നു തോന്നുന്നുണ്ട്,പക്ഷെ എന്തോ എവിടെയോ വാക്കുകളെ തടഞ്ഞു നിര്‍ത്തുന്നു,എന്തൊക്കെയോ എന്നെ ഭയപ്പെടുത്തുന്നത്‌ പോലെ .കുറച്ചു ദിവസമായി എല്ലാം യന്ത്രികമാനെന്നു തോന്നുന്നു. എന്തിനാണ് ഇങ്ങനെ ഒരു ജീവിതം എന്ന് നിങ്ങള്‍ എല്ലാവരും ഒരിക്കലെന്കിലും ചിന്തിച്ചിട്ടില്ലേ .എനിക്കൊരിക്കലും ഉത്തരം കിട്ടിയിട്ടില്ലാത്ത ചോദ്യം..... പിന്ന്നെ വിശ്വസിക്കുകയാണ് ഞാന്‍ ഓരോ ജന്മത്തിനും ഒരു നിയൊഗമുന്ടെന്നു,എന്നാല്‍ എത്ര തിരഞ്ഞിട്ടും അതെന്താണെന്ന് മനസ്സിലാക്കന്‍ കഴിയുന്നുമില്ല. ഒടുവിലിപ്പോള്‍ ഞാന്‍ ആ നിയോഗം തേടി അലയാന്‍ തീരുമാനിച്ചിരിക്കുകയാണ്.ചിലപ്പോള്‍ വളരെ വേദനയേറിയ എന്തെങ്കിലും സത്യം മുന്നില്‍ കണ്ടു പകച്ചു നില്‍ക്കേണ്ടി വന്നേയ്ക്കും,എങ്കിലും എനിക്കതറിഞ്ഞേ പറ്റു...........


ഞാനിപ്പോള്‍ നില്‍ക്കുന്നത് തന്ജവൂരിലാണ്,ഇവിടെ പ്രസിദ്ധാരയ ധാരാളം നാഡീജ്യോത്സ്യന്മാരുണ്ട്,നമുടെ ഓരോരുത്തരുടെയും നിയോഗം ഇവര്‍ക്കറിയാന്‍ പററും എന്നാണ് മിത്ത്.ലോകത്തെവിടെ ജനിച്ചയാളുടെയും നാഡിരേഖ ഇവിടെയുണ്ടാവുമത്രേ. പക്ഷെ ഇവിടെയും എനിക്ക് കിട്ടിയത് ഒരേ ഉത്തരം ,ഒരു വലിയ ചോദ്യ ചിഹ്നം ;പല കൈനോട്ടക്കാരും പറഞ്ഞ പോലെ വ്യക്തമല്ലാത്ത കുറെ രേഖകള്‍ മാത്രം ...............


സത്യത്തില്‍ ഈ ഭ്രാന്ത് തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ശക്തി പ്രാപിച്ചത് ഇപ്പോഴാണെന്ന് മാത്രം.കാരണമുണ്ടെന്ന് കൂട്ടിക്കൊളു, മനസ്സില്‍ വിചാരിക്കുന്ന കാര്യങ്ങള്‍ ഓരോന്നായി തകര്ന്നു തരിപ്പനമാകുമ്പോള്‍ നമ്മളറിയാതെ തന്നെ ഒരു വല്ലാത്ത നിരാശ മനസ്സിനെ ഗ്രസിക്കുന്നുണ്ട് ,അതിന്റെ ബാക്കിപത്രം മാത്രമാണീ കാര്യങ്ങളോരോന്നും.ഇപ്പോള്‍ മനസ്സിലുള്ള ചില കാര്യങ്ങളെങ്കിലും പറഞ്ഞപ്പോള്‍ എന്തോ ഒരു വല്ലാത്ത സുഖം തോന്നുന്നു.


ഇപ്പോള്‍ എല്ലാത്തിനുമൊടുവില്‍ ഒരു ഗസലിന്റെ നനുത്ത തനുപ്പിലെക്കിറങ്ങി എന്റെ വേദനകളും ചോദ്യങ്ങളും ഞാനില്ലതക്കും,അതിന് ശേഷം സ്ഥിരമണിയുന്ന ആ വിഡ്ഢിവേഷം എടുത്തണിഞ്ഞു ഞാന്‍ നിങ്ങളുടെ ഇടയിലേക്ക് തിരിച്ചുവരും ,പക്ഷ അതിനൊരു ചെറിയ ഇടവേള വേണം ഈ നാടകത്തിന്റെ തിരക്കഥ മുഴുമിപ്പിക്കാന്‍..... ഒന്നെനിക്കുറപ്പുണ്ട് ഇതില്‍ പങ്കു ചേരുന്ന എല്ലാ കഥാപാത്രങ്ങള്‍ക്കും നല്ല ഒരു നാളെയുടെ ചിന്തകള്‍ അവശേഷിപപിക്കുന്ന ഒരു തിരക്കഥയയിരിക്കും ഇതു ,പക്ഷെ അതിന് വേണ്ടി ഞാന്‍ എന്തൊക്കെ കോലങ്ങള്‍ കെട്ടണം എന്നെനിക്കറിയില്ല................

1 comment:

  1. ഒന്നും ഇത്ര സീരിയസ്സായി എടുക്കല്ലേ ജീവാ..

    ReplyDelete