ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ സുകന്യ വധത്തിനു വിധിയായി.2 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സുകന്യ കൊല്ലപ്പെട്ടത് .പ്രതിയായ ശങ്കരന് കോടതി ജീവപര്യന്തം വിധിച്ചു.
ഈ വാര്‍ത്ത കേട്ടാണ് ഞാന്‍ കണ്ണുതുറന്നു പുറമേ നോക്കുന്നത്.സമയം ഏതാണ്ട് സന്ധ്യയിരിക്കുന്നു.രാവിലെ തുടങ്ങിയ യാത്രയാണ്,വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തണം എന്ന് കരുതിയതായിരുന്നു,.മറ്റൊന്നും കൊണ്ടല്ല,കൊല്ലപെട്ടത് എന്റെ പെങ്ങളായിരുന്നു,കൊന്നത് എന്റെ അച്ഛനും.ആദ്യം എനിക്കും ഒരു അമ്പരപ്പായിരുന്നഎന്തിനു വേണ്ടിയാണു അച്ഛന്‍ ഇത് ചെയ്തതെന്ന്.എന്നെക്കാളും ഇഷ്ടായിരുന്നു അച്ഛനവളെ.അതിനു ശേഷം ഒരിക്കലും അച്ഛനെ കാണാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.പക്ഷെ കഴിഞ്ഞ തവണ വീട്ടില്‍ വന്ന എന്നോട് അമ്മ പറഞ്ഞ കാര്യങ്ങള്‍ ഇന്നത്തെ കാലത്ത് നമുക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്,പക്ഷെ ഒന്നാലോചിച്ചപ്പോള്‍ സത്യം അമ്മ പറഞ്ഞതാണെന്ന് തോന്നി.
4 വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ഒരു അപകടത്തില്‍ പെട്ട് അവള്‍ കിടപ്പായ്ടത്.ഒന്നനങ്ങാന്‍ പോലും കഴിയാതെ ആ കിടപ്പ് .അവസാനം ഡോക്ടര്‍ പോലും കൈവേടിഞ്ഞപ്പോള്‍ അച്ഛന്‍ പഴയ വിശ്വാസങ്ങള്‍ക്ക് അടിപെട്ടു പോയി.നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്നെനിക്കറിയില്ല നായാടികള്‍ എന്നൊരു ചിന്ത നമുക്കിടയില്‍ ഉണ്ടായിരുന്നു,അവര്‍ വീട്ടില്‍ വന്നു ഭക്ഷണം കഴിച്ചാല്‍ മരണം കത്ത് കിടക്കുന്നവര്‍ക്ക് മോചനം കിട്ടും എന്നാ വിശ്വാസം.അങ്ങനെ കൊണ്ട് വന്ന ഒരാള്‍ കൊടുത്ത പ്രേരണ അതില്‍ നിന്നും ഉണ്ടായ ഒരു നിമിഷത്തെ ചിന്തകള്‍ അവളുടെ ജീവന്‍ എടുത്തു.ഒരു തരത്തില്‍ ചിന്തിച്ചാല്‍ അവളെ അച്ഛന്‍ രക്ഷിക്കുകയായിരുന്നു.എന്നാല്‍ ഇത് ആവശ്യമായിരുന്നോ എന്ന് പുറമേ നില്‍ക്കുന്നവര്‍ക്കും തോന്നും എന്നാല്‍ ദയാവധം ചിലപ്പോഴെങ്കിലും ഒരനുഗ്രഹമാണ് ,ഒരു പക്ഷെ മരിച്ചു പോയ എന്റെ സുകന്യക്കെങ്കിലും..........
lokam innum ...... valare purkilannu.........
ReplyDelete