ഇന്നലെ മലയാളം ബ്ലോഗ്ഗുകള്‍ തിരയുംമ്പോളാണ് നീ എന്നെ കുറിച്ചെഴുതിയത് കണ്ടത്. കൊള്ളം നീ നിന്റെ മനസ്സ് ഇങ്ങനെയെങ്കിലും വെളിപ്പെടുത്തിയല്ലോ , സന്തോഷമുണ്ട് ഈ വൈകിയ വേളയില്‍ ഇത്തരം ഒരു സന്തോഷം എനിക്ക് നല്‍കിയതിന്. പഴയ കാലം ഒരല്പ നേരമെങ്കിലും ഓര്‍ക്കാന്‍ എനിക്ക് പറ്റി.ഞാന്‍ വരുന്നുണ്ട് നിങ്ങളുടെ അടുത്തേക്ക് , ഒരു പാട് രഹസ്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്.അടുത്ത മാസം പതിന്നാലിനു ഞാനെത്തും നിന്നെയും തേടി...
ഈ കത്ത് കിട്ടിയപ്പോള്‍ ഞാന്‍ ശരിക്കും ഒരു പാടൊക്കെ പ്രതീക്ഷിച്ചു,സ്വപ്നങ്ങള്‍ക്ക് വീണ്ടും നിറം നല്‍കുകയായിരുന്നു ഞാന്‍.നാളെ ഞാന്‍ അവളെ വീണ്ടും കാണും എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.ബാക്കി ഞാന്‍ നിങ്ങളോട് പറയാന്‍ ഞാന്‍ ഉടനെ വരും.ആദ്യം ഞങ്ങളൊന്നു ജീവിക്കട്ടെ..........
Saturday, November 6, 2010
Sunday, August 22, 2010
മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ.....!!!!!!!!

ഇത് മനോഹരമായ ഓര്‍മ്മ മാത്രമായി മാറിയിരിക്കുന്നു.കാണം വിറ്റും ഓണം ഉണ്ണാന്‍ കയ്യില്‍ ഒന്നുമില്ലാത്ത എത്രയോ പാവങ്ങള്‍ തെരുവില്‍ നടക്കുമ്പോള്‍ എവിടെയാണ് മാനുഷരെല്ലാം ഒന്ന് പോലെയകുന്നെ...ഒരു നേരത്തെ അന്നത്തിനു വേണ്ടി എല്ല് മുറിയെ പണിയെടുക്കുന്ന എത്രയോ ബാല്യങ്ങള്‍ നമുക്കിടയില്‍ ഇന്നുമുണ്ട്. അതിനിടയിലേക്ക് മാവേലി വന്നു പോകുന്നുണ്ടെങ്കില്‍ ഉറപ്പ് അദ്ദേഹത്തിന് മാനസികമായി ഒരുപാടു ഒരുങ്ങേണ്ടിയിരിക്കുന്നു.
കേരളം, ദൈവത്തിന്‍റെ സ്വന്തം നാട് .
മാവേലി നാട് വാണിരുന്ന പുണ്യ നാട്,ഇന്നും വര്‍ഷത്തിലൊരിക്കല്‍ നമ്മുടെ നാട് കാണാന്‍ അദ്ദേഹം വരുന്നു എന്ന് ഐതീഹ്യം. തമ്പുരാനേ സത്യം പറയാം അങ്ങനെയൊരു വരവിനു യാതൊരു വിധ സാധ്യതയും ഞാന്‍ കാണുന്നില്ല.മറ്റൊന്നും കൊണ്ടല്ല കഴിഇഞ്ഞ തവണ വന്നു പോയ മാവേലി തമ്പുരാന്‍ ഇനിയും ബ്ലോക്ക് കഴിഞ്ഞു പാതാളത്തില്‍ തിരിചെത്തിയിട്ടുണ്ടാവില്ല, അത്ര മനോഹരമായ രാജപതയാണ് അദ്ദേഹത്തിന് കേരളത്തില്‍ കാണാന്‍ കിട്ടുക. ഇനി അഥവാ ഇതെല്ലം താണ്ടി ഈ നാട്ടിലെത്തിയാല്‍ അദ്ദേഹത്തിന് കാണേണ്ടി വരിക കയ്യില്ലാത്ത അധ്യാപകരെയും നാട് മുഴുവന്‍ പ്രതിരോധ സന്നദ്ധരായ പോലീസിനെയുമാണ്.മറ്റൊന്നും കൊണ്ടല്ല നമ്മുടെ നാടിനും ഉണ്ട് ഇക്കൊല്ലം ആക്രമണ ഭീഷണി.
ഇന്ത്യ,വളരെ വേഗം വികസന പാതയിലൂടെ മുന്നേറുന്നു ,എന്നാല്‍ മുകളില്‍ പറഞ്ഞത് പോലെ ഇന്നും ബാലവേല നിലനില്‍ക്കുന്ന ഈ രാജ്യത്തു എന്ത് വികസനമാണ് നടക്കുന്നത്.അവരുടെ ഉന്നമനം കാണാത്ത എന്ത് വികസനത്തിനാണ് അര്‍ത്ഥമുള്ളത് ? ഇങ്ങനെയുള്ള രാജ്യത്തു ഒന്നും ചെയ്യാതെ തമ്മില്‍ തല്ലാന്‍ വേണ്ടി മാത്രം ജനങ്ങള്‍ തിരഞ്ഞെടുത്തു സഭയിലെക്കയക്കുന്ന ജനപ്രതിനിധികള്‍ നമുക്ക് വേണ്ടി ഒന്നും ചെയ്യാന്‍ ഒരുമിക്കുന്നില്ല എങ്കിലും അവരുടെ കാര്യത്തിനെങ്കിലും ഒന്നിച്ചു നില്‍ക്കുന്നു എന്നത് സമാധാനം നല്‍കുന്ന ഒരു കാര്യമാണ് (അതിനെങ്കിലും !). ഒരു പണിയും ചെയ്യാതെ സഭ ചേരുന്ന ദിവസങ്ങളില്‍ അവിടിരുന്നു ഉറങ്ങുവാനും,അനാവശ്യമായ തര്‍ക്കങ്ങള്‍ക്കും കയ്യങ്കളിക്കും മാത്രം സമയം കണ്ടെത്തുന്ന നമ്മുടെ സ്വന്തം എം പിമാര്‍ അവര്‍ക്ക് കിട്ടുന്ന പതിനാറായിരം രൂപ 81000 രൂപയാക്കി ഉയര്‍ത്തണമെന്ന് പറഞ്ഞു കഴിഞ്ഞ 2 ദിവസമായി നടത്തിയ പ്രകടനങ്ങള്‍ നമ്മള്‍ കണ്ടതാണ്.ഇതിന്റെ പത്തിലൊന്ന് ആവേശം കാണിച്ചിരുന്നെങ്കില്‍ പല നല്ല പദ്ധതികളും പണ്ടേ ഇന്ത്യയില്‍ നടന്നേനെ.
എന്തായാലും മാവേലി തമ്പുരാനും എല്ലാ ജനങ്ങള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.................

Friday, June 4, 2010
ദയാവധം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ സുകന്യ വധത്തിനു വിധിയായി.2 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സുകന്യ കൊല്ലപ്പെട്ടത് .പ്രതിയായ ശങ്കരന് കോടതി ജീവപര്യന്തം വിധിച്ചു.
ഈ വാര്‍ത്ത കേട്ടാണ് ഞാന്‍ കണ്ണുതുറന്നു പുറമേ നോക്കുന്നത്.സമയം ഏതാണ്ട് സന്ധ്യയിരിക്കുന്നു.രാവിലെ തുടങ്ങിയ യാത്രയാണ്,വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തണം എന്ന് കരുതിയതായിരുന്നു,.മറ്റൊന്നും കൊണ്ടല്ല,കൊല്ലപെട്ടത് എന്റെ പെങ്ങളായിരുന്നു,കൊന്നത് എന്റെ അച്ഛനും.ആദ്യം എനിക്കും ഒരു അമ്പരപ്പായിരുന്നഎന്തിനു വേണ്ടിയാണു അച്ഛന്‍ ഇത് ചെയ്തതെന്ന്.എന്നെക്കാളും ഇഷ്ടായിരുന്നു അച്ഛനവളെ.അതിനു ശേഷം ഒരിക്കലും അച്ഛനെ കാണാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.പക്ഷെ കഴിഞ്ഞ തവണ വീട്ടില്‍ വന്ന എന്നോട് അമ്മ പറഞ്ഞ കാര്യങ്ങള്‍ ഇന്നത്തെ കാലത്ത് നമുക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്,പക്ഷെ ഒന്നാലോചിച്ചപ്പോള്‍ സത്യം അമ്മ പറഞ്ഞതാണെന്ന് തോന്നി.
4 വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ഒരു അപകടത്തില്‍ പെട്ട് അവള്‍ കിടപ്പായ്ടത്.ഒന്നനങ്ങാന്‍ പോലും കഴിയാതെ ആ കിടപ്പ് .അവസാനം ഡോക്ടര്‍ പോലും കൈവേടിഞ്ഞപ്പോള്‍ അച്ഛന്‍ പഴയ വിശ്വാസങ്ങള്‍ക്ക് അടിപെട്ടു പോയി.നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്നെനിക്കറിയില്ല നായാടികള്‍ എന്നൊരു ചിന്ത നമുക്കിടയില്‍ ഉണ്ടായിരുന്നു,അവര്‍ വീട്ടില്‍ വന്നു ഭക്ഷണം കഴിച്ചാല്‍ മരണം കത്ത് കിടക്കുന്നവര്‍ക്ക് മോചനം കിട്ടും എന്നാ വിശ്വാസം.അങ്ങനെ കൊണ്ട് വന്ന ഒരാള്‍ കൊടുത്ത പ്രേരണ അതില്‍ നിന്നും ഉണ്ടായ ഒരു നിമിഷത്തെ ചിന്തകള്‍ അവളുടെ ജീവന്‍ എടുത്തു.ഒരു തരത്തില്‍ ചിന്തിച്ചാല്‍ അവളെ അച്ഛന്‍ രക്ഷിക്കുകയായിരുന്നു.എന്നാല്‍ ഇത് ആവശ്യമായിരുന്നോ എന്ന് പുറമേ നില്‍ക്കുന്നവര്‍ക്കും തോന്നും എന്നാല്‍ ദയാവധം ചിലപ്പോഴെങ്കിലും ഒരനുഗ്രഹമാണ് ,ഒരു പക്ഷെ മരിച്ചു പോയ എന്റെ സുകന്യക്കെങ്കിലും..........

Subscribe to:
Posts (Atom)