Saturday, June 27, 2009

ആ കിളിവാതില്‍ തുറന്നു അയാള്‍ വരുമെന്നോര്‍ത്തു അവള്‍ നിന്നിരിക്കാം .............

അവള്‍ മീര ,കൊഴിഞ്ഞു പോയ നല്ല ദിനങ്ങളുമായി ആരെങ്കിലും വരുമെന്ന് പറയാറുള്ള ഒരു സ്വപ്നജീവി. ഏകാന്തത നല്കിയ ഇത്തരം സ്വപ്നങളാണ് എന്നെ മീരയുമായി അടുപ്പിച്ചത്.അകലെ കേള്‍ക്കുന്ന ഓരോ കാലടികളും തന്‍െറ ..സ്വപ്‌നങ്ങള്‍ പേറി വരുന്ന ആളുടേതാണെന്നു അവള്‍ വിശ്വസിച്ചു.
അവളുടെ ഓരോ ദിനവും തുടങ്ങുന്നത് ആ കാലൊച്ചക്ക് കാതോര്‍ത്തു കൊണ്ടായിരുന്നു.കേള്‍ക്കുനവര്‍ക്കെല്ലാം തോന്നും ഇതൊരു തരം ഭ്രാന്താണെന്ന് തോന്നും ,പക്ഷെ ഇത് മാത്രമാണ് അവളെ ജീവിതത്തില്‍ നിലനിര്‍ത്തുന്നത്‌.ഏകാന്തമായ ജീവിതം അതിനു അവള്‍ കണ്ടെത്തിയ വിദ്യ മാത്രമാണ് ഈ ഭ്രാന്ത്.ഞങ്ങളും കരുതിയത്‌ അത് തന്നെയായിരുന്നു ,എന്നാല്‍ എല്ലാവരുടെയും കണക്കുകളെയും തെറ്റിച്ചു അയാള്‍ അവളുടെ അടുത്തെത്തിയപ്പോള്‍ അവളെക്കാള്‍ സന്തോഷിച്ചത്‌ ഞങ്ങള്‍ ആയിരുന്നു . മുന്നിലുള്ള അവളുടെ ഏകാന്തത അവസാനിക്കും എന്നുതനെ ഞങ്ങള്‍ കരുതി.എന്നാല്‍ വീണ്ടും കണക്കുകള്‍ തെറ്റി.അയാള്‍ തിരിച്ചു പോയി,എവിടെ നിന്നോ വന്നു എങ്ങോട്ടോ പോയി ,വീണ്ടും മീര തനിച്ചായി.ഇന്നലെയും ആ കിളിവാതില്‍ തുറന്നു അയാള്‍ വരുമെന്നോര്‍ത്തു അവള്‍ നിന്നിരിക്കാം .............
ഇന്നലെ പത്രത്തില്‍ നിന്നാണ് ഞാനറിഞ്ഞത് അയാള്‍ ഇനി ഒരിക്കലും മീരയുടെ അടുത്ത് വരില്ല എന്ന്.

ഇന്നും ആ കിളിവാതില്‍ തുറക്കുന്നതും കാത്ത് മീര നില്‍ക്കുന്നുണ്ടാവും.................
ഇപ്പോള്‍ മറ്റൊന്ന് കൂടി എനിക്കറിയാം മീര എന്നെന്നേക്കുമായി സ്വപ്നലോകത്തിലേക്ക് പോവുകയാണെന്ന്. അവസാനമായി ഒരിക്കല്‍ കൂടി ഞാനവളെ ഈ ലോകത്ത് ഒന്ന് കണ്ടോട്ടെ.എല്ലാ തിരക്കുകള്‍ക്കും ഞാന്‍ തത്കാലം ഒഴിവു നല്‍കി ഞാന്‍ പോവുകയാണ് മീരയുടെ അടുത്തേക്ക്.അവിടെ മീര കാത്തു നില്‍ക്കുന്ന ആ ഒരാളായി മാറാന്‍ , അല്‍പ നേരമെങ്കിലും അവളുടെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്കാന്‍.................
സമയം ഒരുപാടു വൈകി അത് കൊണ്ട് യാത്ര പറയുന്നില്ല ,ഈ കിളിവാതില്‍ തുറന്നു ഞാനും മീരയും ഒരിക്കലും ഇനി ഇങ്ങോട്ടുണ്ടാവില്ല............

Tuesday, June 2, 2009

നഷ്ടപ്പെടാം , പക്ഷെ പ്രണയിക്കാതിരിക്കരുത്.........

നഷ്ടപ്പെടാം , പക്ഷെ പ്രണയിക്കാതിരിക്കരുത്.........
വാക്കുകള്‍ എന്റേതല്ല പ്രശസ്ത കവയിത്രി മാധവിക്കുട്ടിയുടേത്. വളരെ അര്‍ത്ഥവത്തായ ഒരു വരിയാണ് അല്ലെ .ജീവിതത്തില്‍ കുറച്ചു പേരെങ്കിലും അറിഞ്ഞിട്ടുള്ള ഒരു വലിയ സത്യം,അത് വളരെ സ്വാഭാവികമായി അവര്‍ ഈ വരികളിലൂടെ വരച്ചു കാണിക്കുന്നു.ജീവിതം അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നത്‌ പ്രണയതതിലൂടെയാണ് .അത് ഒരു പക്ഷെ കൂട്ടുക്കാരോടാകം ,അല്ലെങ്കില്‍ മറ്റെന്തിനോടും ആവാം പ്രണയം ..............