കടകള്‍ തുറക്കുന്നതിനും വാഹനങ്ങള്‍ ഓടിക്കുന്നതിനും തടസ്സമുണ്ടാകില്ല ,എന്നാല്‍ എല്ലാ ജനങ്ങളും കടകളടച്ചും വാഹനങ്ങള്‍ ഓടിക്കതെയും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് പി.പി തങ്കച്ചന് ആവശ്യപ്പെട്ടു. ഈ ഹര്‍ത്താല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാനുളളതല്ല എന്ന് അദ്ദേഹം ജനങ്ങളെ പ്രത്യേകം ഓര്‍മ്മിപ്പികുകയും ചെയ്യുന്നുണ്ട്. വളരെ നല്ല കാര്യം........ഈ ഹര്‍ത്താല്‍ സംഘടിപ്പിചിരിക്കുന്നത് ജനങ്ങളുടെ ഏറ്റവും അധികം നീറുന്ന പ്രശ്നമായ ലാവ്ലിന് കേസില്‍ പിണറായിയെ വിചാരണ ചെയ്യുക എന്നാ ആവശ്യമായാണ്. ഏതായാലും നന്നായി ജനങ്ങള്‍ക്ക് ഒരു നല്ല ഒഴിവു ദിവസം കുടുംബവുമായി ചിലവഴിക്കാന്‍ കിട്ടുക എന്നത് നല്ല കാര്യമാണ്. യഥാര്‍ത്ഥ പ്രതിപക്ഷം ചെയ്യേണ്ടത് ഇത് തന്നെയാണ്.എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിന് കീഴില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ഇങ്ങനെയെങ്കിലും ഒരാശ്വാസം നല്കാന് ഇവര്ക്കയല്ലോ..........പിന്നെ ബീവറേജസ് കോര്പറേഷന് നല്ല ഒരു കച്ചവടം കിട്ടിയിട്ടും കുറച്ചു നാളായല്ലോ............
ജയ് ഹര്‍ത്താല്‍.................ജയ് കേരളം...................