ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഒഫീഷ്യല്‍
ടൂര്‍ കഴിഞ്ഞ് തിരിച്ച് വരുമ്പോളാണ് ഞാന്‍ നന്ദനെ കാണുന്നത്.വളരെ അലസഭാവത്തില്‍
ഇരുന്ന അവനെ ഞാന്‍ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലായപ്പോള്‍ ഒഴിഞ്ഞു മാറാന്‍
ശ്രമിച്ച അവനെ ഞാന്‍ സമ്മതിച്ചില്ല എന്നതാണ് സത്യം. അപ്പോഴത്തെ എന്റെ ടെന്‍ഷന്‍ മാറ്റാന്‍ ഞാന്‍ അവനെ
ഉപയോഗിക്കായിരുന്നു എന്നതാണ് സത്യം.
നന്ദന് ഏകദേശം ഒരു ആറു വയസ്സ് പ്രായം
കാണും.അടുത്ത് ചെല്ലും തോറും അകന്നു പോകാന്‍ നോക്കിയ അവനെ സംസാരിപ്പിക്കാന്‍ ഞാന്‍
വല്ലാതെ ബുദ്ധിമുട്ടി എന്നതാണ് സത്യം. അവന് പറഞ്ഞു കഴിഞ്ഞപ്പോള്‍ വേണ്ടിയിരുന്നില്ല എന്നു തോന്നി പോയി.നന്ദന് അവനെ കുറിച്ച് അറിയാവുന്നതെല്ലാം
എനിക്ക് പറഞ്ഞു തന്നു, അവന് ഈ നാട്ടില്‍
എങ്ങനെയെത്തി എന്നു വരെയുളള കാര്യങ്ങള്‍ അവനു കഴിയുന്ന രീതിയില്‍ വിശദമാക്കി
തന്നു.ജനനത്തിലെ അമ്മ മരിച്ച അവനെ അച്ഛനാണ് വളരത്തിയത്.അമ്മയുടെ
കര്‍മ്മങ്ങള്‍ ചെയ്യാനാണ് അവര്‍ പോകുന്നതെന്നും ഞാന്‍ മനസ്സിലാക്കി.കുറച്ചു
കഴിഞ്ഞപ്പോഴേക്കും ജിത്തനേയും,നന്ദന്റെ അച്ഛന്
ഞാന്‍ പരിചയപ്പെട്ടു.കൂടുതല്‍ അടുത്തപ്പോള്‍ അമ്മയില്ലാത്തതിന്റെ ദുഃഖം നന്ദനെ
എത്ര മാത്രം അലട്ടുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.പിന്നീട് നന്ദന് ഉറങ്ങിയ ശേഷം
ജിത്തനില് നിന്നും ഞാന്‍ മനസ്സിലാക്കി അവന്റെ അമ്മ ഇന്നും ജീവനോടെയുണ്ടെന്നും
അവരുടെ അടുത്തേക്കാണ് ഈ യാത്രയെന്നും.
ജിത്തന് ഞാന്‍ മനസ്സിലാക്കിയിടത്തോളം
കഷ്ടപ്പാടുകളില്‍ നിന്നും എന്നും അകന്ന് നടക്കാന്‍ മാത്രം ഇഷ്ടപ്പെടുന്നവന്.
ആ ജിത്തന് ഒരു കുരുന്നിനെ വളര്‍ത്തി ഇത്രയാക്കി എന്ന് വിശ്വസിക്കാന്‍ എന്തോ ഒരു
ബുദ്ധിമുട്ട് പോലെ,അങ്ങനെ ജിത്തനെ കൂടുതല്‍ പഠിക്കാന്‍ തന്നെ
തീരുമാനിച്ചു.അങ്ങനെ ജിത്തനറിയാതെ അവരുടെ ഫോട്ടോ എടുത്ത് ഞാന്‍ ഫേസ്ബുക്കില്‍
അപ്ലോഡ് ചെയ്തു.എനിക്കറിയാം ഞാന്‍ ചെയ്യുന്നത് ശരിയല്ലെന്ന്,പക്ഷെ ചിലപ്പോള്‍ അത് നന്ദന്റെ ജീവിതം തന്നെ
മാറ്റിയേക്കും എന്റേയും, മറ്റൊന്നുമല്ല വര്‍ഷങ്ങള്‍ക്കു മുമ്പ് ആരെന്കിലും ഇങ്ങനെ
ചെയ്തിരുന്നെന്കില് എന്റെ കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നില്ല.ഇന്നും ഓരോ
യാത്രകളിലും അവനെ തിരയുന്ന ഈ അവസ്ഥ ഉണ്ടാവില്ലായിരുന്നു.അമ്മയില്ലാത്ത കുട്ടിയാണ്,നീ
എവിടെയെന്കിലും പോകുമ്പോള്‍ അവന് ഒറ്റക്കാകും എന്ന പറഞ്ഞപ്പോളും മറ്റൊരു വിവാഹം
വേണ്ട എന്ന് പറയുമ്പോളും അവന് ഞാന്‍ മാത്രം മതി എന്ന ഭാവം ആയിരുന്നു.എന്നെന്കിലും
തെറ്റ് മനസ്സിലാക്കി അവള് വരും എന്ന തെറ്റിദ്ധാരണ ഉണ്ടായിരുന്നു.അല്ലെന്കില്
അത്ര മാത്രം ഞാന്‍ അവരെ സേ്നഹിച്ചിരുന്നു.
മൊബൈലില്‍ ബീപ്പ് സൌണ്ട് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.സ്ഥിരം
ഫേസ്ബുക്ക് അപ്ഡേഷന് എന്ന മട്ടില്‍ ഒഴിവാക്കിയ മെസ്സേജ്, പെട്ടെന്ന് നന്ദന്റെ ഓര്മ
വന്ന ഞാന്‍ അത് തുറന്നു നോക്കി. ഒരിക്കലും വിശ്വസിക്കാന്‍ പറ്റാത്ത ഒരാള്‍,പക്ഷേ അയാള്‍ക്ക് എന്നെ കുറിച്ഛല്ല അറിയേണ്ടത്,ജിത്തനെ കുറിച്ചു മാത്രം.എനിക്ക് പ്രിയപ്പെട്ടവള്‍, അവളായിരുന്നു നന്ദന്റെ അമ്മ.കാലങ്ങള്‍ക്കു ശേഷം അവളോടു സംസാരിക്കാന്‍ പോകുന്നു അതും
അവളുടെ കാമുകനേയും കുഞ്ഞിനേയും കുറിച്ച്.ആദ്യം വേണ്ട എന്നുറപ്പിച്ചതായിരുന്നു ഞാന്‍, പിന്നെ തോന്നി ഒരു സുഖമുണ്ട് ആ
സംസാരത്തിനെന്ന്.ഒരു ചെറിയ പ്രതികാരം പോലെ വല്ലാത്ത ഒരു സുഖം.
അടുത്ത്
സ്റ്റേഷന് എത്തുന്നതിന് മുമ്പേ അവളുടെ നമ്പര്‍ എനിക്ക് മെസ്സേജ് കിട്ടി.വിളിച്ചു
കഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല,അവള്‍ക്ക് കൂടുതല്‍ അറിയേണ്ടത് അവനെ കുറിച്ചായിരുന്നില്ല,കൂടെയുളള കുട്ടിയെ കുറിച്ചായിരുന്നു.അത് അവളുടെ
കുട്ടി തന്നെയാണോ എന്ന് മാത്രം ആണെന്കില് ഈ യാത്ര തീരുന്നതിനു മുമ്പ് അവള് ഈ
വണ്ടിയില്‍ ജോയിന്‍ ചെയ്യും.പക്ഷേ അതെങ്ങിനെ ഞാന്‍ പറയും.ഇനി ചെയ്യാന്‍ പറ്റുക
ഒന്നു മാത്രം,എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം തരേണ്ടത് ജിത്തന് മാത്രം,പക്ഷെ എങ്ങിനെ അറിയില്ല.ജിത്തന് ഉണരുന്നതു വരെ
കാത്തിരുന്നേ പറ്റു................
അല്പം മടിയോടെയാണെന്കിലും ജിത്തനോട് കൂടുതല്‍
കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ തീരുമാനിച്ചു.അവന്റെ അമ്മയെ കുറിച്ച്
കൂടുതല്‍ ചോദിച്ചപ്പോള്‍ എന്തോ അവന് വല്ലാതെ പ്രതികരിച്ചു.പിന്നെ കുറച്ചു
കഴിഞ്ഞപ്പോള്‍ മനസ്സില്ലാമനസ്സോടെ അവന് പറഞ്ഞു തുടങ്ങി. നന്ദന് അവരുടെ
കുട്ടിയല്ല,അനാഥനായ നന്ദനെ കാണാതെ പോയ മകന്റെ സ്ഥാനത്തേക്ക്
കൊണ്ടു പോവുകയാണ് അവന്.മാനസികനില തെറ്റിയ ഭാര്യ
ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന പ്രതീക്ഷയില്‍....
അതിനു ശേഷം എന്തു സംഭവിച്ചു എന്ന് എനിക്കറിയില്ല, അറിയാന്‍ കാത്തു നിന്നില്ല എന്നതാണ്
സത്യം.ആ രീതിയില്‍ അവളെ കാണാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല
എന്നതാണ് സത്യം. അവര്‍ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്ന് ഞാന്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി......