ഇന്നലെ മലയാളം ബ്ലോഗ്ഗുകള്‍ തിരയുംമ്പോളാണ് നീ എന്നെ കുറിച്ചെഴുതിയത് കണ്ടത്. കൊള്ളം നീ നിന്റെ മനസ്സ് ഇങ്ങനെയെങ്കിലും വെളിപ്പെടുത്തിയല്ലോ , സന്തോഷമുണ്ട് ഈ വൈകിയ വേളയില്‍ ഇത്തരം ഒരു സന്തോഷം എനിക്ക് നല്‍കിയതിന്. പഴയ കാലം ഒരല്പ നേരമെങ്കിലും ഓര്‍ക്കാന്‍ എനിക്ക് പറ്റി.ഞാന്‍ വരുന്നുണ്ട് നിങ്ങളുടെ അടുത്തേക്ക് , ഒരു പാട് രഹസ്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്.അടുത്ത മാസം പതിന്നാലിനു ഞാനെത്തും നിന്നെയും തേടി...
ഈ കത്ത് കിട്ടിയപ്പോള്‍ ഞാന്‍ ശരിക്കും ഒരു പാടൊക്കെ പ്രതീക്ഷിച്ചു,സ്വപ്നങ്ങള്‍ക്ക് വീണ്ടും നിറം നല്‍കുകയായിരുന്നു ഞാന്‍.നാളെ ഞാന്‍ അവളെ വീണ്ടും കാണും എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.ബാക്കി ഞാന്‍ നിങ്ങളോട് പറയാന്‍ ഞാന്‍ ഉടനെ വരും.ആദ്യം ഞങ്ങളൊന്നു ജീവിക്കട്ടെ..........