ഇന്നലെ ഞങ്ങള്‍ വീണ്ടും കണ്ടു,വര്‍ഷങ്ങള്‍ക്കു ശേഷം .കലാലയം സ്വപ്നങ്ങളുടെ വര്‍ണ്ണങ്ങളുടെ വസന്തകാലം,അവിടെ ഒഴുകിനടക്കുന്ന അപ്പൂപ്പന് താടികള്‍ പോലെ ഞങ്ങള്‍ പറന്നു നടന്നു.സൗഹൃദം എന്നാ വാക്കിന് പുതിയ രൂപം നല്കാന് ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.ഞങ്ങള്‍ നാലുപേര്‍ ഒരുമിച്ചാല്‍ അത് മറ്റൊരു ലോകമായി മാറുമായിരുന്നു.പക്ഷെ എല്ലാ കലാലയ ജീവിതത്തിലുമെന്ന പോലെ ഞങ്ങളും പിരിഞ്ഞു. അനിവാര്യമായ വേര്‍പിരിയല്‍,പക്ഷെ ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു ,വീണ്ടും ആ വസന്തകാലം ഞങ്ങള്‍ക്ക് കിട്ടുമെന്ന്,അങ്ങനെ പുതിയ കൂടുകള്‍ തേടി ഞങ്ങള്‍ പറന്നു .ഒടുവില്‍ അകലങ്ങളില്‍ കൂട് കൂട്ടി വീണ്ടും ഒരുമിക്കാന്‍ തീരുമാനിച്ച ഞങ്ങള്‍ ഇന്നലെ ഇവിടെ ഒത്തുകൂടി .പഴയ ഓര്‍മ്മകള്‍ ഞങ്ങളെ ആകെ മാറ്റുകയായിരുന്നു.പക്ഷെ അവന് അവന് വല്ലാതെ മാറിയിരിക്കുന്നു ,എന്തെന്നില്ലാതെ ദേഷ്യപ്പെടുന്നു .ഞങ്ങളുടെ ഇടയിലെ സമാധാനത്തിന്റെ വെള്ളരിപ്രാവ് എങ്ങനെയാണാവോ ഇങ്ങനെ മാറിയത്.ഇതിനുത്തരം ഞങ്ങള്‍ക്ക് തന്നത് അവന്റെ ഡയറി ആണ്.
ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ആ ഡയറി ഞങ്ങള്‍ക്ക് കിട്ടിയത്,അതില്‍ അവന്റെ എല്ലാ കാര്യങ്ങളും അവന് തുറന്നെഴുതിയിരുന്നു.ശരിക്കും ഞങ്ങള്‍ക്കതൊരു വല്ലാത്ത ഷോക്കായിരുന്നു. പക്ഷെ എനിക്കുറപ്പുണ്ട് ഇനിയൊരിക്കലും ഞങ്ങള്‍ക്ക് പഴയ സൗഹൃദം നിലനിര്‍ത്താന്‍ സാധിക്കില്ല കാരണം കാലം ഒരുപാടു മാറി ജീവിത സാഹചര്യങ്ങളും,ഏറിയാല്‍ ഒരാഴ്ച അല്ലെങ്കില്‍ ഒരു മാസം .......ഒരിക്കലും മാറില്ല എന്ന് കരുതീയിരുന്ന ചിന്താഗതികള്‍ പലതും ഇന്നില്ല ,എല്ലാം കാലത്തിനൊപ്പം അഴിഞ്ഞില്ലതാവുകയയിരുന്നു. ഒരു പക്ഷെ ഞങ്ങള്‍ പിരിഞ്ഞില്ലായിരുന്നെങ്കില് എന്ന് തോന്നി,പക്ഷെ ഇപ്പോള്‍ ഇവിടെ ഒത്തുകൂടാന്‍ തിരക്കുകള്‍ ഒഴിവാക്കി വരുമ്പോള്‍ അവന് മനസ്സില്‍ ചിന്തിച്ചു പോയി എന്തിനാണ് ഇത്രയധികം കഷ്ടപ്പെടുന്നതെന്ന്.. എന്നറിഞ്ഞപ്പോള്‍ ശരിക്കും ഈ ഒത്തുചേരല്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നി ഞങ്ങള്‍ മൂന്ന് പേര്‍ക്കും.
നാളെ ഞങ്ങള്‍ വീണ്ടും പിരിയുകയാണ് ഇനിയൊരിക്കലും കാണാതിരിക്കാന്‍ വേണ്ടി, എവിടേക്കാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അറിയാതെയുള്ള യാത്ര ,സങ്കടമില്ല പിരിയേണ്ടവര്‍ പിരിഞ്ഞേ തീരു...