മൂന്നു ദിവസങ്ങളായി ഞാന്‍ വീട്ടില്‍ നിന്നിറങ്ങിയിട്ട് . എന്തിനെന്നോ ഏതിനിനെന്നോ അറിയാതെയുള്ള ഒരു യാത്ര.കുറച്ചു നാളുകളായി എവിടെയോ ഒരാള്‍ എന്നെ കാത്തുനില്‍ക്കുന്നു എന്നൊരു തോന്നല്‍,അങ്ങനെ ആ ആളെ കണ്ടെത്താന്‍ ഇറങ്ങി പുറപ്പെടുകയായിരുന്നു.ചിലര്‍ക്ക് ചില സ്വപ്‌നങ്ങള്‍ സത്യമാകാറുണ്ട് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അത് പോലെ ഒരു സ്വപ്നമാണ് ഞാന്‍ അന്ന് കണ്ടത് എന്ന് വിശ്വസിക്കുന്നതാണ് എനിക്ക് ഇഷ്ടം.മഞ്ഞു പെയ്യുന്ന പ്രഭാതത്തില്‍ മലമുകളില്‍ എനിക്ക് വേണ്ടി എനിക്ക് മനസ്സിലാകാത്ത ഒരു രൂപം എന്തോ പറയാനെന്ന പോലെ എന്നെ കാത്തു നില്‍ക്കുന്നു. ഓടി അടുത്ത് ചെന്നതും ആ രൂപം മറഞ്ഞില്ലതായി.പിന്നെയും ഒരുപാടുതവണ ഇതാവര്‍ത്തിച്ചപ്പോള്‍ മനസ്സില്‍ ഒരു വാശിയായി,ഇതിന്റെ സത്യം തിരിച്ചിഞ്ഞിട്ടെയുളളു ബാക്കി എന്തും.അങ്ങനെ ഇറങ്ങി പുറപ്പെട്ടതാണ് ഞാന്‍...............
ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത് അമ്മയുടെ നാട്ടിലെ അപ്പൂപ്പന്കുന്നിലാണ് ,ഇവിടെ ഞാന്‍ ആദ്യമായാണ് വരുന്നത് ,പക്ഷെ പല ഭാഗങ്ങളും എനിക്ക് വളരെ പരിചിതമാണ്.അതെ ഞാന്‍ എന്റെ സ്വപ്ന സങ്കേതത്തിലെത്തിയിരിക്കുന്നു. ഇനി ഇവിടെ എനിക്ക് കണ്ടെത്തണം ഞാന്‍ തേടുന്ന സത്യമെന്താണെന്ന്
സമയം ഒരുപാടു വൈകിയിരിക്കുന്നു ,ഇന്നിനി വിശ്രമിച്ചു നാളെ കാലത്ത് തുടങ്ങാം എല്ലാം.
നേരം പുലരുന്നതെയുള്ളു വേണമെങ്കില്‍ ഒരല്പം കൂടി മയങ്ങാം എന്ന് കരുതി ഒന്ന് തിരിഞ്ഞു കിടന്നപ്പോളാണ് ഞാനത് കണ്ടത് ജാലകത്തിനപ്പുറം ആരോ എന്നെ നോക്കി നില്‍ക്കുന്നതായി.വളരെ പ്രതീക്ഷയോടെ ഞാന്‍ വൃശ്ചികമഞ്ഞിലേക്കിറങ്ങുകയായിരുന്നു.അവിടെ അവള്‍ എന്നെത്തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു ,എന്റെ സ്വപ്നങ്ങളുടെ ദേവത .അവര്‍ പറഞ്ഞു തുടങ്ങിയത് എന്റെ ജീവിതമാണ് അതിലൂടെ ഞാന്‍ കണ്ട സ്വപ്നവും .........
എല്ലാത്തിനുമൊടുവില്‍ അവള്‍ തന്റെ സ്വര്‍ണ്ണചിറകുകള് വീശി പറന്നകന്നപ്പോള്‍ മാത്രമായിരുന്നു ഞാനിന്നിലേക്ക് തിരിച്ചുവന്നത് .ഇപ്പോള്‍ എനിക്കറിയാം ഞാന്‍ കണ്ട രൂപം എന്റെ തന്നെ പ്രതിരൂപമായിരുന്നു എന്ന് ,അതിനെന്ന്നോട് പറയാനുള്ളത് മറ്റൊന്നുമായിരുന്നില്ല ,ഞാനെന്ന സത്യം മാത്രമായിരുന്നു ,ഇപ്പോള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയപ്പോള്‍ ഞാനെന്ന തെറ്റ് തിരുത്താന്‍ തയ്യാറാവുകയാണ് ഞാന്‍.ആ സ്വര്‍ണ്ണചിറകുകള് ഉള്ള മാലാഖ ഇനിയും ഒരു പാടുപേരുടെ സ്വപ്നങ്ങളില്‍ വന്നെത്താനുണ്ട്.........ലോകം മുഴുവനും സമാധാനത്തിന്റെ സംഗീതമെത്തിക്കന്‍് അവരിനിയും യാത്ര ചെയ്യും .......................
Sunday, July 12, 2009
അങ്ങനെ രാജാവ് വീണ്ടും നഗ്നനായി....................
ഇന്നത്തെ കേന്ദ്രകമ്മിറ്റി തീരുമാനം പുറത്തുവന്നപ്പോള്‍ തോന്നിയതാണ്,പണ്ടത്തെ കഥയിലെ പോലെ രാജാവ് നഗ്നനായി മാറി എന്ന്.ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി കഴിഞ്ഞ ഒരു മാസക്കാലമായി നടത്തി വന്ന നാടകത്തിനു താത്കാലികമായി അന്ത്യമായി.അഭിനയിച്ച ഓരോ ആളുകളും അവരവരുടെ വേഷങ്ങള്‍ നല്ല രീതിയില്‍ തന്നെ കെട്ടിയാടി.എല്ലാത്തിനോടുമൊടുവില് കാണുന്നവരെല്ലാവരും കരുതിയ പോലെ തന്നെ ഒരാള്‍ക്ക് ശിക്ഷയും അടുത്തയാള്‍ക്കു തലോടലും കിട്ടി. ഇതെല്ലം കാണുന്ന ജനങ്ങളെ പാര്‍ട്ടിക്ക് ആശ്വസിപ്പിക്കാം ഞങ്ങള്‍ അച്ചടക്ക ലംഘനം നടത്തിയ സമുന്നത നേതാവിനെ പോലും ശിക്ഷിച്ചു എന്ന്,സത്യമെന്താണെങ്കിലും.
എല്ലാം കാണുന്ന ജനങ്ങളെ നോക്കി നമുക്കു പറയാം രാജാവ് വീണ്ടും നഗ്നനായെന്നു........................
എല്ലാം കാണുന്ന ജനങ്ങളെ നോക്കി നമുക്കു പറയാം രാജാവ് വീണ്ടും നഗ്നനായെന്നു........................
Subscribe to:
Posts (Atom)